മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശൈഖ് ജാസിം പുതിയ ബിഡ് സമര്‍പ്പിച്ചു

Web Desk
1 Min Read

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ഭീമന്മാരെ വാങ്ങാനുള്ള ഖത്തറിന്റെ രണ്ടാമത്തെ ബിഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി രണ്ടാം റൗണ്ട് ഓഫറാണ് ഒറ്റരാത്രികൊണ്ട് നല്‍കിയതെന്ന് ദി പ്രസ് അസോസിയേഷനും ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്യുന്നു.

city exchange

ഫിന്നിഷ് വ്യവസായി തോമസ് സിലിയാക്കസ് ഓള്‍ഡ് ട്രാഫോര്‍ഡ് ക്ലബ് സ്വന്തമാക്കാനുള്ള മത്സരത്തില്‍ പ്രവേശിച്ചപ്പോള്‍ ബ്രിട്ടീഷ് കോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ് വ്യാഴാഴ്ച പുതുക്കിയ ബിഡ് നടത്തി.

പുതിയ ഓഫറുകള്‍ സമര്‍പ്പിക്കാന്‍ ബിഡ്ഡര്‍മാര്‍ക്ക് ബുധനാഴ്ച വരെയാണ് സമയം അനുവദിച്ചതെങ്കിലും പിന്നീടത് നീട്ടുകയായിരുന്നു. ബിഡിന്റെ കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രാരംഭ ലേലങ്ങള്‍ 4.5 ബില്യണ്‍ പൗണ്ട് മേഖലയിലായിരിക്കും.

- Advertisement -
Ad image

ഒരു പതിറ്റാണ്ടായി പ്രീമിയര്‍ ലീഗ് നേടാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്പോര്‍ട്സ് ക്ലബ്ബാക്കി മാറ്റുമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലുള്ള ഉടമകളായ ഗ്ലേസര്‍ കുടുംബം ക്ലബ് നിയന്ത്രണം ഒഴിവാക്കാന്‍ തയ്യാറായാല്‍ ശൈഖ് ജാസിമും കെമിക്കല്‍സ് ഭീമനായ ഇനിയോസ് സ്ഥാപകന്‍ റാറ്റ്ക്ലിഫും മുന്‍നിരയിലുണ്ട്.

ക്ലബ്ബിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാനാണ് ശൈഖ് ജാസിം ലേലം വിളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തന്റെ ബിഡ് ക്ലബിനും ആരാധകര്‍ക്കും പ്രാദേശിക സമൂഹത്തിനും ഏറ്റവും മികച്ചതാണെന്ന് ശൈഖ് ജാസിം മുമ്പ് പറഞ്ഞതായി അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാല്യകാല യുണൈറ്റഡ് ആരാധകനായ റാറ്റ്ക്ലിഫ് 69 ശതമാനം ഗ്ലേസര്‍ ഷെയര്‍ഹോള്‍ഡിംഗ് വാങ്ങാനാണ് ആഗ്രഹിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!