

തൃപ്പൂണിത്തുറ: നഴ്സിനു നേരെ ബലാത്സംഗ ശ്രമം നടത്തിയ ഇലക്ട്രീഷന്‍ പിടിയിലായി. പെരുമ്പാവൂര്‍ അകനാട് കീഴില്ലം ഗവണ്‍മെന്റ്് എല്‍ പി സ്കൂളിന് സമീപം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ശ്രീജിത്ത് (38) ആണ് ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്.

ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷന് സമീപമുള്ള ആയുര്‍വേദ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ് ശ്രീജിത്ത്. നഴ്സ് ഭക്ഷണ ശേഷം വിശ്രമിക്കുമ്പോള്‍ നഴ്സിംഗ് സ്റ്റേഷനിലെത്തിയ ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് ലോക്ക് ചെയ്ത ശേഷം നഴ്സിനു നേരെ അതിക്രമം കാട്ടുകയായിരുന്നു. നഴ്സിങ് സ്റ്റേഷനില്‍ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

പ്രതിയുടെ കൈയ്യില്‍ നിന്നും കുതറി മാറിയ നഴ്സ് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പ്രശ്നം വഷളാകുമെന്നു മനസിലായ പ്രതി വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റലില്‍ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ച് അതൊക്കെ തന്റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങള്‍ പുറത്തറിയിച്ചാല്‍ അതൊക്കെ ഉപയോഗിക്കേണ്ടി വരും എന്നു പറഞ്ഞാണ് ഇയാള്‍ നഴ്സിനെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് നഴ്സ് വിവരം ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തു നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ രക്ഷെപ്പടാന്‍ ഉപയോഗിച്ച കാറും കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എയര്‍ പിസ്റ്റളും വാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിനെ കൂടാതെ സബ്് ഇന്‍സ്പെക്ടര്‍ ജിമ്മി ജോസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍ കെ എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനി കെ എസ്, രഞ്ജിത്ത് ലാല്‍ എന്നിവരുമുണ്ടായിരുന്നു.

