പാ രഞ്ജിത്ത്- കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകര്‍കിരത് ട്രെയിലര്‍ പുറത്ത്

Web Desk
1 Min Read

ചെന്നൈ: കാളിദാസ് ജയറാമിനെ നായനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നക്ഷത്തിരം നകര്‍കിരത്’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറും പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടു. ട്രെയിലറിന് യുവതി- യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

city exchange

യൂത്ത് ഫെസ്റ്റിവല്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ രഞ്ജിത്ത് ചിത്രത്തിന്റെ പ്രമേയം തന്നെ പ്രണയമാണ്. പ്രണയത്തിന് പിന്നില്‍ സമൂഹം മെനയുന്ന കഥകളാണ് ചിത്രത്തിന് ആധാരം. ദുഷാര വിജയന്‍ ആണ് നായിക. കലൈ അരസന്‍ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു.

ഹരികൃഷ്ണന്‍, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘ഇരണ്ടാം ഉലക പോരിന്‍ കടൈശി ഗുണ്ട്’ എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് സംഗീത സംവിധായകന്‍. ‘സര്‍പട്ട പരമ്പരൈ’ എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പാ രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷന്‍സും യാഴി ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ‘നക്ഷത്തിരം നകര്‍കിരത്’ ആഗസ്റ്റ് 31ന് മുരളി സില്‍വര്‍ സ്‌ക്രീന്‍ പിക്‌ചേര്‍സ് കേരളത്തില്‍ റിലീസ് ചെയ്യും. വാര്‍ത്താ വിതരണം: സി കെ അജയ്കുമാര്‍.

Share This Article
Leave a Comment
error: Content is protected !!