

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318-ഇ റീജിയന്‍ 7നു വേണ്ടി ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് ഇന്‍ഡല്‍ ഗ്രൂപ്പും പോപ്പുലര്‍ വെഹിക്കിള്‍സും സംയുക്തമായി റിനൈ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച രുധിരം പ്രൊജക്റ്റ് (ബ്ലഡ് ഡൊണേഷന്‍ വേവ്) ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് പ്രസിഡന്റും ഇന്‍ഡല്‍ ഓട്ടോമോട്ടീവ്‌സ് ജനറല്‍ മാനേജരുമായ കെ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ്, സജി ടി പി, ആര്‍ ജി ബാലസുബ്രഹ്മണ്യന്‍, കേണല്‍ വി പി പോള്‍, സിജി ജോയ്, ശ്രീകുമാര്‍, അജു കെ ജോയ്, ഡോ. സുനിത ആനി സ്‌കറിയ, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി മുപ്പതോളം വോളന്റിയര്‍മാര്‍ രക്തദാനം നടത്തി. സെക്രട്ടറി സാബു രാമന്‍ നന്ദി പറഞ്ഞു.
