

ദോഹ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന ആദ്യ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മേപ്പയ്യൂര്‍- ചാവട്ട് ഷാഫി പറമ്പില്‍ എം പി നിര്‍വഹിച്ചു. പ്രയാസപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്താനും അവര്‍ക്ക് ആശ്വാസം നല്‍കാനും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ. ഐ മൂസ, ഇന്‍കാസ് കോഴിക്കോട് ജില്ല മുഖ്യരക്ഷാധികാരി അഷ്റഫ് വടകര, മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എ വി അബ്ദുള്ള, ഡി സി സി സെക്രട്ടറി ഇ അശോകന്‍ മാസ്റ്റര്‍, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍, മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അനീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍കാസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷംസു വേളൂര്‍ സ്വാഗതവും ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് വനിതാ വിങ് കമ്മിറ്റി മീഡിയ സെക്രട്ടറി ദൃശ്യ കായണ്ണ നന്ദിയും പറഞ്ഞു.
വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും നല്‍കാമെന്ന് കെ പി സി സി സെക്രട്ടറിയും കാപ്‌കോസ് പ്രസിഡണ്ടുമായ അഡ്വ. ഐ മൂസ്സ ചടങ്ങില്‍ പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റ് ബാബു നമ്പിയത്ത്, വൈസ്പ്രസിഡന്റുമാരായ ഷാഹിദ് കായക്കൊടി, ഹംസ വടകര, സെക്രട്ടറി സരിന്‍ കേളോത്ത്, ജില്ലാ മുന്‍ വര്‍ക്കിങ് പ്രസിഡന്റ് ഷെഫീഖ് കുയിമ്പില്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഹബീബ് വട്ടോളി, ഷമീര്‍ കൊടുവള്ളി, ഹക്കിം നൊരവന, ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് റഹിം കൊടുവള്ളി, ജനറല്‍ സെക്രട്ടറി റിഷാദ്, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് അംഗങ്ങളായ അര്‍ഷാദ് പുത്തലത്ത്, ശ്രീശു കൊയിലാണ്ടി, ദീപക് വേണുഗോപാല്‍, ഉബൈദ് കുനിയില്‍, അഷ്‌റഫ് എന്‍ വി, ദിനേശന്‍ കെ വി, റഷീദ് വട്ടോളിബസാര്‍, അന്ത്രു സി എം തുടങ്ങി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് നേതാക്കന്മാരും ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ഡി സി സി സെക്രട്ടറിമാരായ രാജേഷ് കീഴരിയ്യൂര്‍, കാവില്‍ രാധാകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുനന്ദ്, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ്, ഡി സി സി അംഗം കെ പി വേണുമാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡന്റ് അനുരാഗ് കെ കെ, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രസന്നകുമാരി മേപ്പയ്യൂര്‍, മേപ്പയ്യൂര്‍ യു ഡി എഫ് കണ്‍വീനര്‍ എം കെ അബ്ദുല്‍ റഹിമാന്‍, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ആദില്‍ മുണ്ടിയത്ത്, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ശശിനായര്‍, എസ് ടി യു ജനറല്‍ സെക്രട്ടറി ശരീഫ് അക്കരപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

