
ഫ്‌ളോറിഡ: ബഹിരാകാശ യാത്രയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്. ബഹിരാകാശ ടൂറിസം പദ്ധതി ഇന്‍സ്പിറേഷന്‍ 4ന് തുടക്കമായി. ബഹിരാകാശ രംഗത്ത് യാതൊരു വൈദഗ്ധ്യവുമില്ലാത്ത നാലുപേര്‍ അടങ്ങുന്ന സംഘം ബഹിരാകാശ യാത്ര നടത്തി.


ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ഇന്ന് രാവിലെ ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് സ്‌പേസ് എക്സിന്റെ റോക്കറ്റ് ബഹിരാകാശത്തേക്കുയര്‍ന്നു.
രണ്ട് വനിതകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ബഹിരാകാശത്തേക്ക് ‘വിനോദ യാത്ര’ പോയത്. ഇതുകേട്ടയുടന്‍ ബഹിരാകാശത്തേക്ക് പറക്കാന്‍ പെട്ടിയും തൂക്കിയിറങ്ങാമെന്ന് കരുതേണ്ട. ആദ്യസംഘം ഈ യാത്രയ്ക്ക് മുടക്കിയത് 200 മില്യന്‍ ഡോളറാണ്. ഏകദേശം 1400 കോടിയിലധികം ഇന്ത്യന്‍ രൂപ

സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ ക്യാപ്സൂളിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്.
വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികള്‍ക്ക് പുതിയ മാനമാണ് ഈ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക് നടത്തിയിരിക്കുന്നത്.
നേരത്തെ രണ്ടു സംഘങ്ങള്‍ ബഹിരാകാശ യാത്ര നടത്തി മിനുട്ടുകള്‍ക്കകം മടങ്ങി വന്നതില്‍ നിന്നും വ്യത്യസ്തമായി മൂന്നു ദിവസം ഭൂമിയെ വലംവെച്ചതിന് ശേഷം മാത്രമാണ് സംഘം മടങ്ങുക. ശനിയാഴ്ച യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ റോക്കറ്റ് ഫ്‌ളോറിഡ തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.
ശതകോടീശ്വരനായ ജാറെദ് ഐസക്മാനും സംഘവുമാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്. സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ മുഴുവന്‍ തുകയും 38കാരനായ ഇദ്ദേഹമാണ് മുടക്കിയിരിക്കുന്നത്.
അര്‍ബുദ രോഗത്തിനെതിരെ പൊരുതി ജയിച്ച 29കാരിയായ ഫിസിഷ്യന്‍
ഹെയ്‌ലി ഹര്‍സീനിയാക്‌സ്, 51കാരി ഡോ. സിയാന്‍ പ്രൊക്റ്റര്‍, യു എസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
കാലിലെ ഒരു എല്ലിന് അര്‍ബദും ബാധിച്ചിരുന്ന ഹെയ്‌ലി അത് നീക്കം ചെയ്ത് പകരം ലോഹഭാഗം ചേര്‍ത്തുവെച്ചാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ പ്രോസ്തെറ്റിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയെന്ന ചരിത്രവും ഇതോടെ ഹെയ്‌ലിക്ക് സ്വന്തമാകും.

