മേഘ ആന്റണി ഇംപ്രസാരിയോ മിസ് കേരള

Web Desk
1 Min Read

കൊച്ചി: ഇംപ്രസാരിയോയുടെ 24-ാമത് എഡിഷന്‍ സ്വയംവര സില്‍ക്സ് മിസ് കേരളയായി മേഘ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. അരുന്ധതി എന്‍ ഫസ്റ്റ് റണ്ണറപ്പും എയ്ഞ്ചല്‍ ബെന്നി സെക്കന്റ് റണ്ണറപ്പുമായി.

city exchange

എറണാകുളം സ്വദേശിനിയായ മേഘ ആന്റണി സി തോമസ് ആന്റണിയുടേയും സന്ധ്യ ആന്റണിയുടേയും മകളാണ്.

കോട്ടയം സ്വദേശിനിയായ അരുന്ധതി എന്‍ നടരാജി നേയും നീതുവിന്റേയും മകളാണ്.

തൃശൂര്‍ സ്വദേശിനിയാണ് എയ്ഞ്ചല്‍ ബെ
ന്നി. ബെന്നിയുടേയും പരേതയായ ജിജി ബെന്നിയുടേയും മകളാണ്.

- Advertisement -
Ad image

മിസ് ഫോട്ടോ ജനിക്ക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നിവയായി സാനിയ ഫാത്തിമയും മിസ് ബ്യൂട്ടിഫുള്‍ വോയ്സ് ആയി അമ്മു ഇന്ദു അരുണും മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ ആയി അസ്മിനും മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫിറ്റ്‌നസ് എന്നിവയായി റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുള്‍ ഐസ് ആയി എയ്ഞ്ചല്‍ ബെന്നിയും മിസ് ടാലന്റഡ് ആയി അദ്രിക സഞ്ജീവും മിസ് കണ്‍ജെനിയാലിറ്റിയായി കീര്‍ത്തി ലക്ഷ്മി യു ബിയും തെരഞ്ഞെടുക്കപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!