

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിച്ച രണ്ടാമത് ചാലിയാര്‍ കപ്പ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഫ്രൈഡേ എഫ് സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നസീം യുണൈറ്റഡ് ജേതാക്കളായി. കളിയുടെ ഒന്നാം പകുതിയില്‍ ഫൈസല്‍ കുട്ടിപ്പയുടേയും അജന്റെയും ബൂട്ടുകളില്‍ നിന്നാണ് വിജയഗോളുകള്‍ പിറന്നത്. ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി നടന്ന ക്ലോസിങ് സെറിമണി മുന്‍ പി എസ് ജി താരവും അല്‍ റയ്യാന്‍ ക്ലബ് കളിക്കാരനുമായ ഖൈസ് നജാഹ് ഉദ്ഘാടനം ചെയ്തു.

ഫൈനലിന് മുന്നോടിയായി നടന്ന ലൂസേഴ്‌സ് ഫൈനലില്‍ കടപ്പുറം എഫ് സി പെനാല്‍റ്റി ഷൂടൗട്ടില്‍ എഫ് സി ബിദ്ദയെ 3-2ന് പരാജയപ്പെടുത്തി ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരായി.

ചാമ്പ്യന്‍മാര്‍ക്കുള്ള എവര്‍ റോളിങ് ട്രോഫി ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ്, ജനറല്‍ കണ്‍വീനര്‍ സി ടി സിദ്ദീഖ്, ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍, ആര്‍ഗസ് ഷിപ്പിങ് മാനേജിങ് ഡയറക്ടര്‍ ജംഷിദ് എന്നിവര്‍ ചേര്‍ന്ന് നസീം യുണൈറ്റഡിന് സമ്മാനിച്ചു. ആര്‍ഗസ് ഷിപ്പിങ് സ്‌പോണ്‍സര്‍ ചെയ്ത ചാമ്പ്യന്‍മാര്‍ക്കുള്ള 3022 ഖത്തര്‍ റിയാല്‍ പ്രൈസ് മണി ഡയറക്ടര്‍ ഹാരിഫ് തളങ്കര നസീം യുണൈറ്റഡിന് നല്കി. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 2022 ഖത്തര്‍ റിയാല്‍ പ്രൈസ് മണി ചാലിയാര്‍ ദോഹ സെക്രട്ടറി സാബിക്ക് എടവണ്ണയും ട്രോഫി സ്‌പോണ്‍സര്‍ ചെയ്ത വി ടോപ് എം ഡി രഘുനാഥ് ഫറോക്കും ചേര്‍ന്ന് ഫ്രൈഡേ എഫ് സിക്ക് സമ്മാനിച്ചു. മറിയം അഡ്വര്‍ടൈസിങ് സൊല്യൂഷന്‍സ് സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സ്ഥാനക്കാര്‍ക്കുള്ള 1022 ഖത്തര്‍ റിയാലും ട്രോഫിയും മാനേജിങ് ഡയറക്ടര്‍ സജാസ് ചാലിയവും ചാലിയാര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസും കടപ്പുറം എഫ് സിക്ക് സമ്മാനിച്ചു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുമുള്ള ചാലിയാര്‍ കപ്പ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് രതീഷ് വാഴയൂരില്‍ നിന്നും ഫ്രൈഡേ എഫ് സി താരം റഹീം നേടി. ഏറ്റവും നല്ല ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരം ചാലിയാര്‍ ദോഹ ഓര്‍ഗനൈസര്‍ സാദിഖ് അലി കൊന്നാലത് കടപ്പുറം എഫ് സി താരം സ്റ്റാലിന്‍ സിബുവിന് സമ്മാനിച്ചു.
ചാലിയാര്‍ കപ്പ് ടൈറ്റില്‍ സ്‌പോണ്‍സര്‍ മക്‌ഡോണാള്‍ഡ്‌സ് ഖത്തര്‍ സീനിയര്‍ ലോക്കല്‍ സ്റ്റോര്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ നെസ്സി, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, മുഖ്യരക്ഷാധികാരി ഷൗക്കത്തലി ടി എ ജെ, ചാലിയാര്‍ കപ്പ് വൈസ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ഐ എസ് സി പ്രതിനിധി വര്‍ക്കി ബോബന്‍, മറൈന്‍ എയര്‍ കണ്ടിഷനിങ് ആന്‍ഡ് റഫ്രജറേഷന്‍ കമ്പനി എം ഡി മുഹമ്മദ് ഫഹ്ദീന്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അജയ് റാവത്, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ഇസ്ഹാഖ് തെക്കേ കോലോത്ത്, കെയര്‍ ആന്‍ഡ് ക്യൂയര്‍ എം ഡി ഇ പി അബ്ദുറഹ്മാന്‍, ഏബിള്‍ ഗ്രൂപ്പ് പ്രതിനിധി ബഷീര്‍ തൂവാരിക്കല്‍, റാഗ് എം ഡി അസ്ലം കുനിയില്‍, ടേസ്റ്റി റെസ്റ്റോറന്റ് എം ഡി സജീര്‍, ക്ലിക്ക് ഓണ്‍ കണ്‍ട്രി ഹെഡ് അസീസ് കൊല്ലാരത്, റേഡിയോ സുനോ 91.7 എഫ് എം ആര്‍ ജെ ഷാഫി, അഷ്ടമി, ചാലിയാര്‍ ദോഹയുടെ പൊത്തുകല്ലില്‍ നിന്നും തുടങ്ങി ബേപ്പൂര്‍ അറബിക്കടലില്‍ വന്നു ചേരുന്ന ചാലിയാറിന്റെ ഇരുകരയിലുമുള്ള ഇരുപത്തിനാല് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ അടക്കമുള്ള ഭാരവാഹികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചാലിയാര്‍ കപ്പ് സംഘാടകരായ ലയിസ് കുനിയില്‍, ഡോ. ഷഫീഖ്, നിയാസ് മൂര്‍ക്കനാട്, ജൈസല്‍ വാഴക്കാട്, അബി ചുങ്കത്തറ, ഇല്യാസ് ചെറുവണ്ണൂര്‍, ഉണ്ണിമോയിന്‍ കോലോത്തും തൊടി, അക്ഷയ്, ഉണ്ണികൃഷ്ണന്‍, അനില്‍ മാത്തൂര്‍, ഹനീഫ ചാലിയം, അനീസ് കൊടിയത്തൂര്‍, പി സി അബ്ദുറഹിമാന്‍, മനാഫ് കൊടിയത്തൂര്‍, താജുദ്ദീന്‍ ബേപ്പൂര്‍, ഷാജി പി സി , മുജീബ് ചീക്കോട്, റസാഖ് രാമനാട്ടുകര, റൗഫ് ബേപ്പൂര്‍, ജിജിത് മുല്ലശ്ശേരി, ഷമീര്‍ ചീക്കോട്, സാബിഖ് ഫറോഖ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

