യു എന്‍ മനുഷ്യാവകാശ സമിതിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യയും ഖത്തറും യു എ ഇയും

Web Desk
1 Min Read

ന്യൂയോര്‍ക്ക്: യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഏഷ്യാ പസഫിക്ക് വിഭാഗത്തില്‍ ഇന്ത്യ, ഖത്തര്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഖസാക്കിസ്ഥാനും മലേഷ്യയുമാണ് ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു രാജ്യങ്ങള്‍.

city exchange

യു എന്‍ ജനറല്‍ അസംബ്ലിയിലെ 193 അംഗരാജ്യങ്ങള്‍ രഹസ്യ ബാലറ്റിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെടാന്‍ 97 വോട്ടുകള്‍ മതിയാകുന്ന സ്ഥാനത്ത് ഇന്ത്യയ്ക്ക് 184, ഖത്തറിന് 182, യു എ ഇക്ക് 180 വീതം വോട്ടുകളാണ് ലഭിച്ചത്.

2022- 24 വര്‍ഷത്തെ 18 അംഗ സമിതിയില്‍ ഖത്തറിന് അംഗത്വം ലഭിച്ചത് മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ലോകാടിസ്ഥാനത്തിലുള്ള ഇടപെടലും നയനിലപാടുകളുമാണ് കാരണമായതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ലോകത്തിലെ നിരവധി രാഷ്ട്രങ്ങള്‍ക്കിടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയതും നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിച്ചതും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കവും പ്രതിസന്ധിയും പരിഹരിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഖത്തറിനുള്ള അംഗീകാരമാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

- Advertisement -
Ad image

ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യത്തിലും ബഹുസ്വരതയിലും മൗലികാവകാശങ്ങളിലും ആഴത്തിലുള്ള വേരുകളാണ് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണമായതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി യു എന്‍ അംബാസഡര്‍ ടി എസ് തുരുമൂര്‍ത്തി വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ശക്തമായ പിന്തുണ നല്കിയ യു എന്‍ അംഗരാജ്യങ്ങളോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏഷ്യാ പസഫിക്ക് മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ക്ക് പുറമേ അല്‍ജീരിയ, ബെനിന്‍, കാമറൂണ്‍, എരിത്രിയ, ഫിന്‍ലാന്റ്, ഗാംബിയ, ഹോണ്ടുറസ്, ലിത്വാനിയ, ലക്‌സംബര്‍ഗ്, മൊണ്ടേനേഗ്രോ, പരാഗ്വെ, സോമാലിയ, യു എസ് എ എന്നീ രാജ്യങ്ങളാണ് സമിതി അംഗങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!