

കൊച്ചി: മറൈന്‍ ഡ്രൈവ് ഗ്രൗണ്ട്സില്‍ രണ്ടു ദിവസമായി നടന്നു വരുന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐ ബി എം എസ്) അഞ്ചാം പതിപ്പ് ജനുവരി 29ന് സമാപിക്കും. വിവിധതരം ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, കള നീക്കം ചെയ്യുന്നതിനും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുമുള്ള ആളാവശ്യമില്ലാത്ത റിമോട്ട് കണ്‍ട്രോള്‍ഡ് ജലയാനങ്ങള്‍, വെള്ളത്തിനടിയില്‍ ആളില്ലാതെ പരിശോധന നടത്താവുന്ന ഉപകരണങ്ങള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, അനുബന്ധ സേവനദാതാക്കള്‍, വാട്ടര്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍, തുടങ്ങി ഈ രംഗത്തെ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന 65ലേറെ സ്ഥാപനങ്ങളുടെ 115 സ്റ്റാളുകളാണ് മേളയിലുള്ളത്. രാവിലെ 11 മുതല്‍ എട്ടു മണി വരെയാണ് പ്രദര്‍ശനസമയം.

സംസ്ഥാന വ്യവസായ വകുപ്പ്, കെ എം ആര്‍ എല്‍, ഐ ഡബ്ല്യു എ ഐ, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, കേരളാ ടൂറിസം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഡി ടി പി സി, മറൈനേഴ്സ് സൊസൈറ്റി- കേരള, ഐ എം യു, കുഫോസ്, സിഫ്റ്റ്,, കെ-ബിപ് എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്. ഈ മേഖലകളില്‍ കേരളത്തിലുള്ള, വിശേഷിച്ചും ബോട്ട് യാഡുകള്‍, ഉപകരണ നിര്‍മാതാക്കാള്‍ തുടങ്ങിയ, ചെറുകിട- ഇടത്തരം യൂണിറ്റുകളെ (എസ് എം ഇ) പങ്കെടുപ്പിച്ച് കെ-ബിപ് സംഘടിപ്പിക്കുന്ന 20 സ്റ്റാളുകളുടെ ഇന്‍ഡസ്ട്രി പവലയിയനും ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ അണിനിരത്തുന്ന കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കുസും) പവലിയനും മേളയിലുണ്ട്.

പായല്‍ നിര്‍മാര്‍ജനം, എണ്ണ, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യല്‍, 200 കിലോ വരെയുള്ള ചരക്കു ഗതാഗതം എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതും ആളില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ക്ലിയര്‍ബോട് ബ്രാന്‍ഡിലുള്ള ഇലക്ട്രിക് ബോട്ടാണ് മേളയിലെ ആകര്‍ഷണങ്ങളിലൊന്ന്. ബംഗളൂരുവിലെ ജിഗാനി ഇന്‍ഡസ്ട്രിയല്‍ ഏരിയില്‍ നിര്‍മിക്കുന്ന ക്ലിയര്‍ബോട്ടുകള്‍ക്ക് കേരളത്തില്‍ വന്‍സാധ്യതകളാണ് കാണുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകനും സി ഇ ഒയുമായ സിദ്ധാന്ത് ഗുപ്ത പറഞ്ഞു. വില്‍പ്പനയേക്കാളുപരി മെയിന്റനന്‍സ്, പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിമാസം ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാടക ഈടാക്കുന്ന പാക്കേജാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്. കളമശ്ശേരിയിലെ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐറോവിന്റെ റിമോട്ലി ഓപ്പറേറ്റഡ് വെഹ്ക്കിളുകള്‍ക്കും ഏറെ അന്വേഷണങ്ങളുണ്ട്. ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ സ്ഥാപകരമായ കമ്പനിയുടെ ആറ് വര്‍ഷത്തിനിടെ 50ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ആളില്ലാതെ വെള്ളത്തിനിടിയില്‍ വിവിധ തരം പരിശോനകള്‍ക്ക് ഉപയോഗിക്കാവുന്ന ട്യൂണ എന്നു പേരിട്ടിട്ടുള്ള ആര്‍ ഒ വിക്ക് 2 നോട്ട വരെ ആഴത്തില്‍ എത്താനാകും. പാലങ്ങള്‍, അണക്കെട്ടുകള്‍, വലിയ കപ്പലുകള്‍, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിലാണ് ട്യൂണയുടെ ഉപയോഗം. 25 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് വില നിലവാരം.
വിശാഖപട്ടണത്തു നിന്നുള്ള സെയ്ഫ് സീസ് എന്ന സ്ഥാപനത്തിന്റെ ലൈഫ് എന്ന ജീവന്‍രക്ഷാ ഉപകരണത്തിനും കേരളത്തില്‍ വന്‍സാധ്യതകളാണുള്ളത്. വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നവരെ മനുഷ്യസഹായമില്ലാതെ റിമോട്ട് കണ്‍ട്രോളായി പ്രവര്‍ത്തിപ്പക്കാവുന്ന ലൈഫ് ഉപയോഗിച്ച് രക്ഷിക്കാമെന്ന് കമ്പനി വക്താവ് മൊയിസ് കല്‍ക്കത്താവാല പറഞ്ഞു.
കോട്ടയം ചിങ്ങവനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളചന്ദ്ര പ്രെസിഷന്‍ എന്‍ജിനിയേഴ്സിന്റെ അലുമിനിയം ബോട്ടുകള്‍, വഞ്ചികള്‍, കാനോകള്‍ എന്നിവയും സിനര്‍ജി 58 എന്ന ഇലക്ട്രിക് ബോട്ടും മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. 25,000 രൂപ വിലയുള്ളതും മനോഹരമായി രൂപകല്‍പ്പന ചെയ്തതുമായ കേളചന്ദ്രയുടെ അലൂമിനിയം വഞ്ചി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേളയിലെ താരമാണ്. കൊച്ചി ആസ്ഥാനമായുള്ള യെസെന്‍ സസ്റ്റെയ്ന്റെ ഐ ആര്‍ എസ് അംഗീകൃത ലിക്വിഡ് കൂള്‍ഡ് ബാറ്ററികളും ഇലക്ട്രിക് മോട്ടോറുകളും നിലവില്‍ പരമ്പരാഗത ഇന്ധനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകളേയും ജലയാനങ്ങളേയും ഇലക്ട്രിക്കാമെന്നതിലൂടെ ശ്രദ്ധ നേടുന്നുണ്ട്. 2 മുതല്‍ 2000 എച്ച്പി വരെ ശേഷിയില്‍ ലഭ്യമാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

