

ദോഹ: ക്രൂയിസ് സീസണിലെത്തിയ ‘മെയിന്‍ ഷിഫ് 6’ എന്ന ക്രൂയിസ് കപ്പലിനെ ദോഹ തുറമുഖത്തെ ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനല്‍ സ്വാഗതം ചെയ്തു. 3,319 യാത്രക്കാരും ക്രൂ അംഗങ്ങളുമായാണ് ക്രൂയിസ് എത്തിയത്.

ജര്‍മ്മന്‍ ആസ്ഥാനമായുള്ള ക്രൂയിസ് ലൈന്‍ ടി യു ഐ ക്രൂയിസാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മെയിന്‍ ഷിഫ് 6 മാള്‍ട്ടയുടെ പതാകയാണ് വഹിക്കുന്നത്. ഇത് കമ്പനിയുടെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നാണ്. 295 മീറ്റര്‍ നീളവും 35.8 മീറ്റര്‍ വീതിയും 8 മീറ്റര്‍ ഡ്രാഫ്റ്റുമാണ് കപ്പലിന്റേത്.
വിവിധ റെസ്റ്റോറന്റുകള്‍, കഫേകള്‍, വിവിധ വിനോദ സൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം 17,895 ചതുരശ്ര മീറ്റര്‍ പുറം ഡെക്കുകളും ഉണ്ട്.
ഏകദേശം 200,000 സന്ദര്‍ശകരുള്ള 50ലധികം ക്രൂയിസ് ലൈനറുകള്‍ 2023 ഏപ്രില്‍ അവസാനം വരെ ദോഹയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

