സര്‍ക്കാര്‍ നിഷ്‌ക്രിയം: പി കെ കുഞ്ഞാലിക്കുട്ടി

Web Desk
2 Min Read

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുള്‍പ്പെടെ എല്ലാ രംഗത്തും ഇടതുപക്ഷ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും കേരളത്തിന്റെ ചൈതന്യം തന്നെ തകര്‍ത്തുവെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ രംഗത്തെ പുരോഗതിയും നവോLാന ചൈതന്യവും അവസാനിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളും അധ്യാപക ദ്രോഹ നടപടികളുമായിട്ടാണ് ഒരോദിവസവും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും അധ്യാപക സേവന വ്യവസ്ഥയിലെ അനീതികളും സര്‍ക്കാര്‍ ഉത്തരവുകളിലൂടെ നടപ്പാക്കി ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ധര്‍ണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണത്തിന്റെ വികലതയും ഉത്തരവാദിത്വമില്ലായ്മയും എല്ലാ മേഖലകളെയും പോലെ വിദ്യാഭ്യാസ മേഖലയെയും തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്നും മുഖ്യ പ്രഭാഷണത്തില്‍ കെ പി എ മജീദ് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

വിദ്യാഭ്യാസം സേവനമല്ല, ദൗത്യമാണ് എന്ന ബോധം ഭരണാധികാരികള്‍ക്കില്ല. അതാണ് ഇന്ന് നമ്മുടെ വിദ്യാഭ്യാസ രംഗം നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എയും വ്യക്തമാക്കി.

പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, പി അബ്ദുല്‍ ഹമീദ് എം എല്‍ എ, ടി വി ഇബ്രാഹിം എം.എല്‍.എ, അഡ്വ. സജി ജേക്കബ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മടമ്പാട്ട്, എ പി ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍, എം എ റഷീദ് മദനി, കെ നൂറുല്‍ അമീന്‍, സി പി മുഹമ്മദ് കുട്ടി, എം എ സാദിഖ്, ഒ എം യഹ്യഖാന്‍, അബ്ദുല്‍ റഷീദ് ഖാസിമി, കെ വി ജൈസല്‍, കെ കെ റംല, കെ പി വഹീദ, ബി സൈനബ, കെ കെ ഷറഫുന്നിസ, ഷിഹാബ്, ലത്തീഫ് മംഗലശേരി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!