സൗദി ആഭ്യന്തര മന്ത്രാലയ പ്രതിനിധിസംഘം ഖത്തര്‍ ശിക്ഷാ- തിരുത്തല്‍ സ്ഥാപന ഡയറക്ടറേറ്റ് സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും പരസ്പര വൈദഗ്ധ്യങ്ങള്‍ പങ്കുവെക്കുന്നതിന്റെയും ഭാഗമായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സന്ദര്‍ശിച്ചു.

city exchange

ജനറല്‍ ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ മുഹമ്മദ് ഈസ അല്‍ സയ്യിദും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിനിധിസംഘത്തെ സ്വീകരിച്ചത്.

സന്ദര്‍ശനത്തിനിടെ ഡയറക്ടറേറ്റിന്റെ പ്രധാന പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രതിനിധി സംഘത്തിന് വിശദീകരണം നല്‍കി. വിവിധ വകുപ്പുകളും യൂണിറ്റുകളും സന്ദര്‍ശിച്ച സംഘം, സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതി, നടപടിക്രമങ്ങള്‍, തടവുകാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്നിവ നേരിട്ട് വിലയിരുത്തി.

കൂടാതെ, ഇരുരാജ്യങ്ങളിലെയും അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനും മികച്ച പ്രവര്‍ത്തന മാതൃകകള്‍ വിലയിരുത്തുന്നതിനും ആധുനിക തിരുത്തല്‍ സംവിധാനങ്ങളുടെ പ്രായോഗിക നടപ്പാക്കല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനും സന്ദര്‍ശനം അവസരമൊരുക്കിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!