
ദോഹ: സീസണിലെ ആദ്യ സെവന്‍സ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ എതിരാളികളെ അട്ടിമറിച്ച് ഫ്രൈഡേ ഫിഫ മഞ്ചേരി എഫ് സി ചാമ്പ്യന്മാരായി. ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ സ്‌പേര്‍- ക്യൂ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഭീമന്‍ ട്രോഫിയില്‍ മുത്തമിട്ടത്.

ഇതോടൊപ്പം നടന്ന അണ്ടര്‍-14 ജൂനിയര്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എഫ് സി ഖത്തര്‍ മഞ്ഞപ്പടയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ബര്‍വ സിറ്റി എഫ് സി കിരീടം സ്വന്തമാക്കി.

വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ നടന്ന സമാപന സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുന്‍ അല്‍ ദുഹൈല്‍ എസ് സി താരവും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഇ-സ്‌പോര്‍ട്‌സ് ചാമ്പ്യനുമായ അഹമ്മദ് അല്‍ മെഗസീബ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ മഞ്ഞപ്പട ചീഫ് പേട്രനും മുന്‍ ഐ എസ് സി പ്രസിഡന്റുമായ ഡോ. മോഹന്‍ തോമസ് അധ്യക്ഷപ്രസംഗം നടത്തി. വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഐ എസ് സി ജനറല്‍ സെക്രട്ടറി ഹംസ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഖത്തര്‍ മഞ്ഞപ്പട മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളുടെയും കാല്‍പന്ത് കളിയെ പ്രണയിക്കുന്ന സാന്നിധ്യത്തിലാണ് സമാപന ചടങ്ങുകള്‍ നടന്നത്.
വ്യക്തിഗത അവാര്‍ഡുകള്‍ (സീനിയര്‍ സെവന്‍സ്):
മാന്‍ ഓഫ് ദി ഫൈനല്‍- നവാഫ് (ഫിഫ മഞ്ചേരി), ബെസ്റ്റ് ഗോള്‍കീപ്പര്‍- ഷിബില്‍ (ഫിഫ മഞ്ചേരി), പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്- തൗഫീഖ് (ഫിഫ മഞ്ചേരി), ടോപ് സ്‌കോറര്‍: നിയാസ് (എഫ് സി ഖത്തര്‍ മഞ്ഞപ്പട)
വ്യക്തിഗത അവാര്‍ഡുകള്‍ (അണ്ടര്‍-14 ജൂനിയര്‍ സൂപ്പര്‍ കപ്പ്): ടോപ് സ്‌കോറര്‍- റിചാര്‍ഡ് (ബര്‍വ സിറ്റി എഫ് സി), പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്- സിനാന്‍ (എഫ് സി ഖത്തര്‍ മഞ്ഞപ്പട), ബെസ്റ്റ് ഗോള്‍കീപ്പര്‍- അമന്‍ (എഫ് സി ഖത്തര്‍ മഞ്ഞപ്പട).

