Community
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഐ സി എഫ് അനുമോദിച്ചു

മനാമ: സി ബി എസ് ഇ, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാഥികളെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ അനുമോദിച്ചു.


ബഹ്‌റൈനിലെ സ്‌കൂളുകളില്‍ നിന്നും പ്രസ്തുത പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ അഞ്ച് വീതം വിദ്യാര്‍ഥികള്‍ക്കാണ് വീടുകളില്‍ നേരിട്ടെത്തി ഐ സി എഫ് നാഷനല്‍ നേതാക്കള്‍ അവാര്‍ഡുകളും അനുമോദന പത്രവും കൈമാറിയത്.

എസ് എസ് എല്‍ സി പരീക്ഷയില്‍ ബഹ്‌റൈനില്‍ ഏറവും മികച്ച നേട്ടം കൈവരിച്ച നേഹ കൃതിക ടെന്തുംദാസ് (ന്യൂ മില്ലേനിയം), കാഷ്വി ശ്രീ ശിവമുരുഗന്‍ (ന്യൂ മില്ലേനിയം), ദേവരാത് ജീവന്‍ (ഇന്ത്യന്‍ സ്‌കൂള്‍), നഹ്റീന്‍ മറിയം ഷമീര്‍ (ദി ന്യൂ ഇന്ത്യന്‍ സ്‌കൂള്‍), അഖ്സ സുലസ് (ഏഷ്യന്‍ സ്‌കൂള്‍), രാജീവന്‍ രാജ്കുമാര്‍ (ഇന്ത്യന്‍ സ്‌കൂള്‍) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.


ധ്രുവി ജതിന്‍ കാരിയ (ന്യൂ മില്ലേനിയം), ഗായത്രി സീതാലക്ഷ്മി ശര്‍മ്മ (ന്യൂ മില്ലേനിയം), ജോയല്‍ സാബു (ഇന്ത്യന്‍ സ്‌കൂള്‍), േ്രശയ മനോജ് (ഇന്ത്യന്‍ സ്‌കൂള്‍), ശിവാനി സത്യാ ശ്രീ നാഗ വെമ്പറാല (ന്യൂ മില്ലേനിയം) എന്നിവരാണ് പ്ലസ് ടു വിഭാഗത്തില്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍.
ഐ സി എഫ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സിക്രട്ടറി നൗഷാദ് മുട്ടുന്തല, നൗഫല്‍ മയ്യേരി, സിയാദ് വളപട്ടണം, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ആസിഫ് നന്തി എന്നിവര്‍ നേതൃത്വം നല്‍കി.


