ഈദ് ആഘോഷമായി മാക് ഖത്തറിന്റെ മാക് ഇശല്‍

Web Desk
1 Min Read

ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി മാക് ഖത്തര്‍ സംഘടിപ്പിച്ച ‘മാക് ഇശല്‍ 2025’ ഐ സി സി അശോക ഹാളില്‍ അരങ്ങേറി.

city exchange

പ്രശസ്ത പ്രവാസി ഗായകരായ മഷ്ഹൂദ് തങ്ങള്‍, ദിവ്യ, സക്കീര്‍ സരിഗ, ഫായിസ്, ഫര്‍സാന, റസ്ലിഫ് എന്നിവര്‍ സംഗീത സന്ധ്യയില്‍ ഗസലും മലയാള ഗാനങ്ങളും മാപ്പിളപ്പാട്ടുകള്‍ക്കും ആലപിച്ചു.

പശ്ചാതലത്തില്‍ സരിഗ ഓര്‍ക്കസ്ട്രയും സംഗീതം, ഒപ്പന, അറബിക് ഡാന്‍സ് തുടങ്ങിയവയും അരങ്ങേറി. കുടുംബങ്ങളും യുവാക്കളുമുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

ബിസിനസ് സെഷനില്‍ മാക് ഖത്തര്‍ പ്രസിഡന്റ് യാസിര്‍ കെ സി അധ്യക്ഷത വഹിച്ചു. മുഖ്യ സ്‌പോണ്‍സര്‍മാര്‍ക്കും അതിഥികള്‍ക്കും ആദരവ് നല്‍കി. ഒപ്പനയും അറബിക് ഡാന്‍സും അവതരിപ്പിച്ച ചിലങ്ക ടീമിനുള്ള മാകിന്റെ ഉപഹാരവും ചടങ്ങില്‍ കൈമാറി. ജനറല്‍ സെക്രട്ടറി നിസാര്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ഫിറോസ് വടകര നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image

കെ സി അബ്ദുല്ലത്തീഫ്, ഇ പി അബ്ദുറഹ്മാന്‍, അബ്ദുല്ല ഉള്ളാട്ട്, അബ്ദുല്‍ അസീസ് പി,
സഫീര്‍ വി കെ, മുഹമ്മദ് പാറക്കടവ്, കെ സി മൊയ്തീന്‍ കോയ, റഹീം ഓര്‍മശ്ശേരി, മുഹ്‌സിന്‍ ഒ പി, റസാക് കാരാട്ട്, ലതാ കൃഷ്ണ തുടങ്ങിയവര്‍ സന്നിഹിതരായി.

TAGGED:
Share This Article
Leave a Comment
error: Content is protected !!