അല്‍ റവാബി രണ്ടാം വാര്‍ഷിക ടൗണ്‍ഹാള്‍ യോഗം നടത്തി

Web Desk
1 Min Read

ദോഹ: ജീവനക്കാരുടെ ഇടപെടല്‍, അംഗീകാരം, ശാക്തീകരണം എന്നിവയോടുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായി അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് അബു ഹമൂറിലെ ഐ സി സി അശോക ഹാളില്‍ രണ്ടാം വാര്‍ഷിക ടൗണ്‍ ഹാള്‍ യോഗം നടത്തി.

city exchange

ചെയര്‍മാന്‍ എം പി അബ്ദുല്ല ഹാജി, ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ കെ കെ ഉസ്മാന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് സാദിക്, ഹാരിസ് തയ്യില്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.

ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ സ്ഥാപനത്തിന് മികച്ച സേവനങ്ങള്‍ നല്‍കിയ ജീവനക്കാരെ ആദരിച്ചു. 25 വര്‍ഷവും 15 വര്‍ഷത്തെ സേവനവും പൂര്‍ത്തിയാക്കിയ ടീം അംഗങ്ങളെയും ഓരോ ഡിവിഷനില്‍ നിന്നുമുള്ള മികച്ച പ്രകടനം കാഴ്ചവച്ചവരെയും മികച്ച സ്റ്റാഫായി തെരഞ്ഞെടുത്തു.

25 വര്‍ഷത്തെ സേവനത്തിന് ആദരവുകള്‍ അര്‍പ്പിച്ചപ്പോള്‍ ഹോള്‍സെയില്‍ ഡിവിഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നൗഷാദ് കെ ടി കെയെയും പര്‍ച്ചേസ് മാനേജര്‍ വൈസ് പ്രസിഡന്റ് ഇസ്മായിലിനേയും ആദരിച്ചു. ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും ഇരുവര്‍ക്കും താര്‍ റോക്‌സിന്റെ താക്കോലുകള്‍ കൈമാറി.

- Advertisement -
Ad image

കൂടാതെ 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വിവിധ ഡിവിഷനുകളില്‍ നിന്നുള്ള 25 ജീവനക്കാരെയും ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!