മുന്‍ ഖത്തര്‍ പ്രവാസി യു എ ഇയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറിലെ മുന്‍ പ്രവാസിയും സാമൂഹ്യ- സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ എം അരുണന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യു എ ഇയില്‍ നിര്യാതനായി. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ അരുണന്‍ കെമിക്കല്‍ എന്‍ജിനിയറാണ്.

city exchange

ഖത്തറില്‍ ദീര്‍ഘകാലം ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍ ഡയറക്ടറുമായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് യു എ ഇയില്‍ ബിസിനസ് ആരംഭിച്ച് അങ്ങോട്ടേക്ക് മാറിയത്.

ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രവര്‍ത്തകനും ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍ ഡയറക്ടറുമായ കെ എം അനില്‍ സഹോദരനാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!