

കൊച്ചി: ഐക്യരാഷ്ട്രസഭ അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതിന്റെ 50 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഐ ടി വിംഗിന്റെനേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാതല അറബിക് ടാലന്റ് ഹണ്ട് നടന്നു. ഉപ ജില്ലാതല ടാലന്റ് ഹണ്ടില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവരാണ് ജില്ലാതല മത്സരത്തിന് യോഗ്യത നേടിയത്.

ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം താജുദ്ദീന്‍ പെരുമ്പാവൂര്‍ കരസ്ഥമാക്കി. മുത്തലിബ് എം എം രണ്ടാം സ്ഥാനവും ജസീന ഇടപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാന വിതരണം ആര്‍ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം സ്വലാഹുദ്ദീന്‍ മദനി നിര്‍വ്വഹിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി നിര്‍വ്വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എം എം നാസര്‍ അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് ജില്ലാ സെക്രട്ടറി കബീര്‍ മൂവാറ്റുപുഴ, ത്വാഹ പൊന്നാരിമംഗലം, മുര്‍ഷിദ് ആലുവ, ഷാഹുല്‍ ഹമീദ് തണ്ടേക്കാട്, മുജീബ് തൃപ്പൂണിത്തുറ, ഫസീല അബ്ബാസ്, മെഹറുന്നിസ വൈപ്പിന്‍, നദീറ കാഞ്ഞിരമറ്റം, ഫരീദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
