മരുന്നു പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകള്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: ആദ്യകാല മരുന്നു പരീക്ഷണങ്ങളുടെ മറവില്‍ അരങ്ങേറിയിട്ടുള്ള ക്രൂരതകളുടെയും യാഥാര്‍ഥ്യങ്ങളുടെയും നേര്‍ചിത്രം സാധാരണ ജനങ്ങള്‍ക്ക്
മനസിലാകുംവിധം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന മരുന്നു പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍ ആദ്യ കോപ്പി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

city exchange

മരുന്നു പരീക്ഷണ രംഗത്തെ വളരെക്കാലത്തെ പരിചയ സമ്പന്നത അതിലെ യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമായ രീതിയില്‍ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായതിന് ഡോ. കെ രാജേന്ദ്രന്‍ നായരെ മന്ത്രി അഭിനന്ദിച്ചു. സ്‌കോപ് ടീം പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ശ്രിലില്‍ എസ് എല്‍, ഡയറക്ടര്‍ ശ്യാംകുമാര്‍, പ്രസാധകരായ മലയിന്‍കീഴ് ഡോട്ട് കോമിന്റെ മാനേജിംഗ് എഡിറ്റര്‍ ജിജു മലയിന്‍കീഴ്, വര്‍ഷ, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!