കള്ളിമുള്ള് വെബ്‌സീരിസ് ട്രെയിലര്‍ റിലീസ് 21ന്

Web Desk
1 Min Read

ദുബൈ: വെസ്റ്റ് വിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ മുഷ്ത്താഖ് റഹ്മാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കള്ളിമുള്ള് വെബ്‌സീരിസിന്റെ ട്രെയിലര്‍ ജനുവരി 21ന് വൈകിട്ട് അഞ്ച് മണിക്ക് റിലീസ് ചെയ്യും. മാഗസിന്‍ മീഡിയയാണ് യൂട്യൂബ് പാര്‍ട്ണര്‍.

city exchange

പത്ത് എപ്പിസോഡുകളിലായി പൂര്‍ണമായും ദുബൈ കേന്ദ്രമായി ചിത്രീകരിച്ച ആദ്യ വെബ്‌സീരിസാണ് കള്ളിമുള്ള്. സിനിമാ മോഹികളായ മൂന്നു യുവാക്കള്‍ തങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

സാല്‍മണ്‍, ഫൈസല്‍ മുഹമ്മദ്, പ്രശാന്ത് കൃഷ്ണന്‍, വിനയന്‍ കൂവേരി, ലതീഷ് കുമാര്‍, മധു കറുവത്ത്, കുരുവിള ജോണ്‍, ഷാജഹാന്‍ ഒ ടി, ഇസ്മാഈല്‍ കുഞ്ഞുമോന്‍, ചന്ദ്രഭാനു, ശബീഖ് തയ്യില്‍, റജു ആന്റണി ഗബ്രിയേല്‍, ജയരാജ് പ്രഭാകര്‍, ഷാജി ശശിധരന്‍, എബ്രഹാം ജോര്‍ജ്ജ്, ഷൈജു കനി, ഗാഥ, വൈഷ്ണവി വിനയന്‍, രേഷ്മരാജ്, ശരണ്യ സജി, കവിത ഷാജി, സവിഷ്ണ വിനയന്‍ എന്നിവരാണ് അഭിനേതാക്കള്‍.

- Advertisement -
Ad image

നിതീഷ് മോഹന്‍, അമീറലി ഒളവറ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്ത വെബ്‌സീരിസിന്റെ ഡി ഒ പി അബ്ദുല്ലത്തീഫ് ഒ കെയാണ്. എഡിറ്റിംഗ്: അല്‍യസഅ്. സംഗീതം: സിബു സുകുമാരന്‍. അസോസിയേറ്റ് ഡയറക്ടര്‍: ആദില്‍ അഷറഫ്. അസിസ്റ്റന്റ് ഡയറക്ടര്‍: സജിത്ത് എബ്രഹാം, അശ്വതി ബലരാമന്‍, ഭവ്യ ബലരാമന്‍, ജെറിന്‍. ടൈറ്റില്‍ ഡിസൈന്‍: പ്രദീപ് ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മധു കറുവത്ത്. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: ഷറഫ് അലവി. ഡി ഐ ആന്റ് വി എഫ് എക്‌സ്: അമിത് പ്രസാദ്, പി ആര്‍ ഒ: മുജീബുര്‍റഹ്മാന്‍.

Share This Article
Leave a Comment
error: Content is protected !!