
കോഴിക്കോട്: മലയാളി എപ്പോഴും പാടിപ്പതിഞ്ഞ പഴയതും പുതിയതുമായ പാട്ടുകള്‍ വീണ്ടും വേറിട്ട ആലാപനത്തിലൂടെയും വ്യത്യസ്ത രീതിയിലൂടെയുമുള്ള അവതരണത്തിലൂടെയും ആസ്വാദകര്‍ക്ക് മുന്നില്‍ ആല്‍മരം ബാന്റിലെ ഗായകര്‍ അവതരിപ്പിച്ചത് വേറിട്ടനുഭവമായി.

ബേപ്പൂര്‍ ബീച്ചിലെ ഓണാഘോഷത്തിന്റെ പരിപാടികള്‍ക്കാണ് ആല്‍മരം ബാന്റിന്റെ മ്യൂസിക്കല്‍ ഇവന്റ് അരങ്ങേറിയത്. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന സംഗീത സന്ധ്യയില്‍ പല ചലച്ചിത്രങ്ങളിലെയും പാട്ടുകള്‍ കോര്‍ത്തിണക്കിയും പല പാട്ടിന്റെയും പല്ലവിക്ക് പകരം അനുപല്ലവി ആദ്യം പാടിയുമൊക്കെ വ്യത്യസ്തകള്‍ കൊണ്ട് ആസ്വാദകരെ കൈയിലെടുത്തതോടെ ഇടയ്ക്കിടെ പെയ്ത മഴയെയും ബേപ്പൂര്‍ ബീച്ചിലെ തണുത്ത കാറ്റിനെയും വകവെക്കാതെയാണ് കാണികള്‍ സംഗീത വിരുന്നാസ്വദിച്ചിരുന്നത്.

മെലഡിയും ഫാസ്റ്റ് നമ്പറും തമിഴും ഹിന്ദിയും ബാബുക്കയും ജോണ്‍സണും തുടങ്ങി പുതുതലമുറയിലെ സംഗീതാസ്വദകരുടെ ഫാസ്റ്റ് നമ്പറുകള്‍ വരെ മാറിമാറി വന്നുകൊണ്ടിരുന്നത് ആ സ്വദിക്കുവാന്‍ യുവതലമുറ മാത്രമല്ല മധ്യവയസ്‌കരും പ്രായമായവരുമൊക്കെ കനത്ത മഴയെ വകവെയ്ക്കാതെ എത്തിയിരുന്നു.
ഒരാളും രണ്ടു പേരും പാടിയ പാട്ടുകളൊക്കെ അതിന്റെ തനിമ ഒട്ടും ചോരാതെ പതിനൊന്നു പേര്‍ ഗിറ്റാര്‍, കജോണ്‍, ദര്‍ബൂക്ക എന്നീ മൂന്ന് സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ് പുന:സൃഷ്ടിച്ചതെന്നതും ഈ യുവ സംഗീത കൂട്ടത്തിന്റെ മാത്രം പ്രത്യേകതകളിലൊന്നായി മാറി.
ഓണാഘോഷമായതിനാല്‍, തിരുവോണ രാവ് മനസ്സോണ നിലാവ് എന്ന ഓണപാട്ടോടു കൂടിയാണ് ഗാനസന്ധ്യക്ക് തുടക്കം കുറിച്ചത്. പിന്നീട് എന്തേ ഇന്നും വന്നില്ല എന്നോടൊന്നും ചൊല്ലില്ല…. എന്ന ഗാനത്തിലൂടെ വിവിധ പാട്ടുകളുടെ മിക്‌സിംഗിലേക്കും ദേവദൂതര്‍ പാടി, സ്‌നേഹദൂതര്‍ പാടി എന്നതിലേക്കും പിന്നീട് ആല്‍മരം ബാന്റിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കിയ എത്ര കൊതിച്ചിട്ടും കാണാന്‍ വയ്യല്ലോയിലൂടെ പച്ച മാങ്ങ പച്ചമാങ്ങയിലെത്തിയപ്പോള്‍ സദസ്സിന് മുന്നിലെ യുവാക്കള്‍ മഴയെ വകവെക്കാതെ നൃത്തം വെക്കുകയായിരുന്നു.
ഏറെ മോന്തിയായിട്ടുള്ളൊരു മധുരമീടാ ചായയില്‍ എന്ന ഏറെ പ്രശസ്തമായ ഗാനമാക്കം നീണ്ടുനിന്ന മ്യൂസിക്ക് ഇവന്റ് തല്ലുമാലയടക്കമുള്ള സിനിമകളിലെ ഫാസ്റ്റ് നമ്പറുകളോടെയാണ് അവസാനിച്ചത്.
പ്രത്യൂഷ്, സാരംഗ്, അജയ്, പ്രണവ്, വൈശാഖ്, അക്ഷയ്, ശ്രീഹരി, അന്‍ഷാദ് എന്നിവരോടൊപ്പം രോഹിന്‍ (ഗിറ്റാര്‍), ശങ്കര്‍ (ദര്‍ബൂക്ക), ലിജു സ്‌കറിയ (കജോണ്‍) എന്നിവരാണ് വേദിയെ സമ്പന്നമാക്കിയത്.

