
ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതി പ്രകാരം പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റൂബി ജിജി, ഷീല ജോസ്, അസിസ്റ്റന്റ് സെക്രട്ടറി എം എല്‍ പ്രേമലത, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, റംല അലിയാര്‍, സുബൈദ യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.
