Connect with us

Community

സാന്റ്‌വിച്ചും പൊടിച്ചായയും മാത്രമല്ല നാട്ടുവിശേഷങ്ങളും പങ്കുവെച്ച തുണ്ടിയില്‍ അമ്മത് സാഹിബ്

Published

on


നൈപുണ്യവും കൈപ്പുണ്യവും പകര്‍ന്ന രുചിപ്പെരുമയായിരുന്നു തുണ്ടിയില്‍ അമ്മത് സാഹിബിന്റെ ദോഹയിലെ കഫ്റ്റീരിയ. അക്കാലത്ത് വിവിധ ശ്രേണിയിലുള്ള പ്രവാസികള്‍ സ്വാദിഷ്ടമായ സാന്‍ഡ് വിച്ചും പൊടിച്ചായയും കുടിച്ചു നാട്ടുവിശേഷങ്ങള്‍ പങ്കു വയ്ക്കുന്നയിടം കൂടിയായിരുന്നു അവിടം.

ഖത്തര്‍ പ്രവാസം മതിയാക്കിനാട്ടിലേക്ക് ജീവിതം പറിച്ചു നട്ട തുണ്ടിയില്‍ അമ്മത് സാഹിബിന്റെ വിയോഗം ദോഹയിലെ സാരെ അസ്മഖിലെ അദ്ദേഹത്തിന്റെ സൗഹൃദവലയത്തെ ദു:ഖത്തിലാഴ്ത്തുകയും പഴയ ഓര്‍മകളിലേക്ക് തിരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

രുചിയേറിയ സാന്റ്‌വിച്ചും സവിശേഷത നിറഞ്ഞ ചായയും കഴിക്കാന്‍ വിദൂരതയില്‍ നിന്ന് പോലും അറബികളും പാക്കിസ്ഥാനികളും ബംഗാളികളും മലയാളികളും അമ്മതിന്റെ
അല്‍ സമിത് ജ്യൂസ് സ്റ്റാളിലെത്തിയിരുന്നു. ആറു പതിറ്റാണ്ടിന്റെ ചരിത്ര സ്മൃതികളുറങ്ങുന്ന ജ്യൂസ് സ്റ്റാളില്‍ എണ്‍പതുകളിലാണ് അമ്മത് സാഹിബെത്തിയത്. ഭാര്യാ പിതാവ് ചാലി മഠത്തില്‍ അമ്മത് ഹാജി സ്ഥാപിച്ച പൗരാണിക കാലത്തെ ജ്യൂസ് സ്റ്റാളായിരുന്നു അത്.

ചെറുപ്പത്തിലെ മറുനാട്ടില്‍ (വിശാഖപട്ടണത്ത്) ജോലി ചെയ്തിരുന്ന അമ്മത് സാഹിബ് എണ്‍പതുകളിലാണ് ദോഹയിലെത്തിയത്.

ആദ്യകാലങ്ങളില്‍ പാറക്കടവ് പ്രദേശത്തുകാര്‍ ദോഹയിലിറങ്ങിയാല്‍ ഈ ജ്യൂസ് സ്റ്റാള്‍ തേടിയാണെത്തിയിരുന്നത്. എഴുപതുകളില്‍ പാറക്കടവിലും പരിസരങ്ങളിലുമുള്ള പ്രഗല്‍ഭരില്‍ പലരും ജ്യൂസ് സ്റ്റാളിനടുത്താണ് താമസിച്ചിരുന്നത്. ജ്യൂസ് സ്റ്റാളിന്റെ പേരിലുള്ള പോസ്റ്റ് ബോക്‌സില്‍ കത്തുകള്‍ തേടി പലരും സന്ദര്‍ശിക്കുക പതിവായിരുന്നു. അമ്മദ് സാഹിബിന്റെ വശ്യമായ പുഞ്ചിരിയും ആതിഥ്യവും അദ്ദേഹത്തെ ജനങ്ങളൂടെ പ്രിയങ്കരനാക്കി മാറ്റി.

ഒരു ഘട്ടത്തില്‍ ദോഹയില്‍ ചായ വില 50 ദിര്‍ഹമില്‍ നിന്നും 1 റിയാലാക്കി വര്‍ധിപ്പിച്ചപ്പോള്‍ ജനങ്ങളുടെ ദാഹം ശമിപ്പിക്കാന്‍ അമിത വില ഈടാക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു വില വര്‍ധിപ്പിക്കാനദ്ദേഹം തയ്യാറായില്ല. ഒടുവില്‍ കച്ചവടക്കാരുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ചായ വില കൂട്ടിയത്.

അറബികളും മറ്റും സായാഹ്ന വേളകളില്‍ജ്യൂസ് സ്റ്റാളിനു സമീപത്ത് വട്ടമിട്ടിരുന്നു. നാട്ടുകാര്യങ്ങള്‍ പങ്കിടുന്നതിനിടയില്‍ ജ്യൂസ് സ്റ്റാളിലെ ചായയുടെ രുചി ആസ്വദിക്കുക അവര്‍ക്ക് ഹരമായിരുന്നു.

Advertisement

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിനോട് വിട പറഞ്ഞെങ്കിലും ഈ മണല്‍ക്കാടിനൊടുള്ള ആത്മബന്ധത്തിന്റെ ആഴം അദ്ദേഹത്തെ വിസ റദ്ദാക്കാനനുവദിച്ചില്ല. വിസ പുതുക്കാന്‍ വീണ്ടും വീണ്ടും ഖത്തറിലെത്തി താന്‍ ജീവിച്ച പരിസരങ്ങളുടെ അന്തരീക്ഷ വായു ശ്വസിച്ചും ഗന്ധമാസ്വദിച്ചുമാണ് അദ്ദേഹം തിരിച്ചു പോകാറുള്ളത്. അടുത്ത മാസങ്ങളില്‍ വീണ്ടും ഖത്തറിലെത്താനുദ്ദേശിച്ചെങ്കിലും വിധി സമയം നല്‍കിയില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പു മാരക രോഗം പിടിപെട്ടെങ്കിലും ഊര്‍ജ്ജസ്വലതയും മനസ്സാന്നിധ്യവും കൈവിടാതെ നാട്ടിലെ സാമൂഹ്യ ജീവിതത്തില്‍ സാന്നിധ്യം അടയാളപ്പെട്ടത്തുന്നതില്‍ സജീവമായിരുന്നു. രണ്ടു മക്കള്‍ ദോഹയിലുണ്ട്- മൊയ്തുവും റഫീഖും.

അഹമ്മദ് പാതിരിപ്പറ്റ

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

Advertisement

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Advertisement

error: Content is protected !!