

കോഴിക്കോട്: സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (സാഫി)യുടെ പുതിയ ചെയര്‍മാന്‍ ആയി ചാര്‍ട്ടേഡ് അക്കൗണ്ടന്റും വിദ്യാഭ്യാസ വിചക്ഷണനുമായ സി എച്ച് അബ്ദുല്‍ റഹീം തെരെഞ്ഞെടുക്കപ്പെട്ടു. ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലിയാണ് ചെയര്‍മാന്‍ ഓഫ് എമിരെറ്റസ്. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം എ മെഹബൂബ് ജനറല്‍ സെക്രട്ടറിയായും സ്‌കൈലൈന്‍ ബില്‍ഡര്‍സ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ അസീസ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാഫി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയര്‍മാന്മാരായി അമീര്‍ അഹമ്മദ് മണപ്പാട്ട്, ഡോ. അബ്ദുസ്സലാം അഹമ്മദ് വാണിയമ്പലം എന്നിവരും സെക്രട്ടറിമാരായി ഡോ. അമീര്‍ അഹമ്മദും കദീജ മുഹമ്മദലിയും തെരഞ്ഞെടുക്കപ്പെട്ടു.

സാഫിക്ക് കീഴില്‍ നിലവില്‍ സാഫി ഓട്ടോണോമസ് കോളേജും പി എം എ സാഫി ഹ്യൂമണ്‍ റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടും സാഫി ഐ എ എസ് അക്കാദമിയും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്തെ നാക് അക്രഡിറ്റേഷന്‍ അസസ്‌മെന്റ്
ആദ്യ സൈക്കിളില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിഭാഗത്തില്‍ ഉയര്‍ന്ന ഗ്രേഡ് ആയ എ പ്ലസ് പ്ലസ് നേടി സാഫി കോളേജ് കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് സ്വയംഭരണ പദവിയും കോളേജിന് ലഭിച്ചിരുന്നു.
