മലപ്പുറം ജില്ലയെ ഒറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥ ശ്രമങ്ങളെ ചെറുക്കണം: പ്രവാസി വെല്‍ഫെയര്‍ മലപ്പുറം

Web Desk
1 Min Read

ദോഹ: കേരളത്തിനകത്ത് മത സൗഹാര്‍ദ്ദത്തിലും സമാധാനത്തിലും സാഹോദര്യത്തിലും ഏറെ പാരമ്പര്യമുള്ള മലപ്പുറം ജില്ലയെ മന:പൂര്‍വ്വം കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി മാറ്റാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനെതിരെ നടപടികളുണ്ടാവണമെന്ന് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ ജില്ലാ- മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024’ എന്ന പേരില്‍ നടത്തിയ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.

city exchange

ജില്ലയെ മന:പൂര്‍വ്വം കരിവാരിത്തേക്കാന്‍ സംസ്ഥാനത്തിന്റെയും ജില്ലയുടെയും ക്രമസമാധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിച്ചു എന്ന വാര്‍ത്തകള്‍ തെളിവു സഹിതം പുറത്തു വന്നത് ഏറെ ഭീതിപ്പെടുത്തുന്നതാണ്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ സ്വതന്ത്ര അന്വേഷണങ്ങളുണ്ടാവണമെന്നും ആരോപണ വിധേയരുടെ ഉദ്യോഗകാലത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെയും കസ്റ്റഡി മരണങ്ങളുടേയുമുള്‍പ്പെടെയുള്ള പുനരന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, സംസ്ഥാന കമ്മറ്റിയംഗം അന്‍വര്‍ വാണിയമ്പലം, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല ഇലക്ഷന്‍ കണ്‍വീനര്‍ ജഅ്ഫര്‍ സി സി, പ്രവാസി വെല്‍ഫെയര്‍ ജില്ല സെക്രട്ടറി സഹല എന്നിവര്‍ സംസാരിച്ചു.

ഖത്തറിലെ പ്രവാസം അവസാനിപ്പിക്കുന്ന ജനറല്‍ സെക്രട്ടറി ഷമീര്‍ വി കെയ്ക്ക് യാത്രയയപ്പ് നല്‍കി. ഫഹദ് മലപ്പുറത്തെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. റഫീഖ്, ശഫീഖ് എന്നിവര്‍ ചേര്‍ന്ന് ഓണപ്പാട്ട് അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!