

ദോഹ: ഇന്ത്യയും ജി സി സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 2020- 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021- 22ല്‍ 77.06 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2020- 21 കാലയളവില്‍ 87.35 ബില്യണ്‍ ഡോളറില്‍ നിന്ന് 154.66 ബില്യണ്‍ ഡോളറിലേക്ക് എത്തി.

ഇന്ത്യയില്‍ നിന്ന് 20- 21, 21- 22 കാലയളവില്‍ യഥാക്രമം കയറ്റുമതി ചെയ്തത് 27.66 ബില്യന്‍ ഡോളറും 43.93 ബില്യന്‍ ഡോളറുമായിരുന്നു. 2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയും ജി സി സിയും തമ്മിലുള്ള വ്യാപാരം വര്‍ഷംതോറും 10.57 ശതമാനം കോമ്പോന്‍ഡ് നിരക്കില്‍ വര്‍ധനവും രേഖപ്പെടുത്തുന്നു.

ഖത്തറുമായി കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റിന്റെ സാനിധ്യത്തില്‍ ഉണ്ടാക്കിയ സ്റ്റാര്‍ട്ടപ്പ് ബിസ്‌നസ് കരാര്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും വലിയ രീതിയില്‍ നിക്ഷേപം ആകര്‍ഷിക്കാനും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചക്കും അഭിവൃദ്ധിക്കും കാരണമാവുകയും ചെയ്യും.
ജി സി സി രാജ്യങ്ങളുമായുള്ള വാണിജ്യത്തെക്കുറിച്ചും ഖത്തറുമായുള്ള സ്റ്റാര്‍ട്ടപ്പ് കരാറിനെ കുറിച്ചും ലോക്‌സഭയില്‍ വന്ന ചോദ്യത്തിന് വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പോസ്റ്റ്- പെട്രോകെമിക്കല്‍ സമ്പദ്വ്യവസ്ഥയ്ക്ക് തയ്യാറെടുക്കുന്ന ഖത്തറില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് വലിയ സാധ്യതയാണുള്ളത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.startupindia.gov.in/…/india-qatar-bridge.html ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

