

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ച് യെനപ്പോയ യൂണിവേഴ്‌സിറ്റിയുടെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ് എംബഡീഡ് ഡിഗ്രി കോഴ്സുകള്‍ ഈ വര്‍ഷം ആരംഭിക്കും.

നാല് വര്‍ഷത്തെ ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം ഓണേഴ്സ് കോഴ്സാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഒപ്പം മൂന്ന് വര്‍ഷത്തെ ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം എന്നീ കോഴ്സുകളും ഈ വര്‍ഷം ആരംഭിക്കും. ഇന്റേണ്‍ഷിപ്പ് ഇന്‍ഡസ്ട്രി വിദഗ്ധരുടെ കീഴില്‍ ഫെസ് ഇന്‍ ഹോട്ടലില്‍ നല്‍കും. നിരവധി ജോലി സാധ്യതകള്‍ ഉള്ള ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനം 2022 ആഗസ്ത് ആദ്യവാരം മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും വിദേശ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും.

എല്ലാ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും നാക് അക്രഡിയേഷനുണ്ട്. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉള്‍പ്പെടെയുള്ള തൊഴിലവസരങ്ങളും ഉണ്ടായിരിക്കും. മാനേജ്‌മെന്റ് തസ്തികകളിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീട് വേറെ ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതില്ല. നാല് വര്‍ഷത്തെ ബി ബി എ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എക്‌സിക്യൂട്ടീവ് എം ബി എ ലഭ്യമാക്കുന്നതോടൊപ്പം അസിസ്റ്റന്റ് മാനേജര്‍ പദവിയില്‍ നേരിട്ട് ജോലി ആരംഭിക്കാം. അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്യാമ്പസ് ലൈഫും മറ്റൊരു പ്രത്യേകതയാണ്.
ഫെസിന്‍ ഹോട്ടലില്‍ അറ്റ്‌ലാന്റിസ് ബാങ്ക്റ്റ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സല്ലാം മുഹമ്മദ്, ഫെസ് ഇന്‍ മാനേജിംഗ് ഡയറക്ടര്‍ എം കെ ശൗക്കത്ത് അലി, യേനപ്പോയ യൂണിവേഴ്സിറ്റി അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ. ടോബിന്‍ ജോസഫ്, മര്‍കസ് നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ പങ്കെടുത്തു. കോഴ്സുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ +91 9645547000.

