എല്‍ നിര്‍മലക്ക് ഡോക്ടറേറ്റ്

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) പ്രസിഡന്റ് എല്‍ നിര്‍മലക്ക് ബംഗളൂരു റായ് സാങ്കേതിക സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നല്‍കിയ സംഭാവനകളും പ്രളയകാലത്തെ സേവന പ്രവര്‍ത്തനങ്ങളും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് നിര്‍മലയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നിര്‍മല കെ എം എയുടെ പ്രസിഡന്റ് കൂടിയാണ്.

city exchange

വിമെന്‍ ഇക്കണോമിക് ഫോറത്തിന്റെ എക്‌സെപ്ഷണല്‍ വുമണ്‍ ഓഫ് എക്സലന്‍സ്, വുമണ്‍ ഓഫ് ദി ഡെക്കെട് ഇന്‍ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡുകളും പോപ്പുലര്‍ മാരുതിയുടെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍, ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ എക്‌സലന്‍സ് ഇന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്, റെസിലെന്‍സ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും നിനിര്‍മലയെ തേടിയെത്തിയിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നിര്‍മലയെ വ്യത്യസ്തയാക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ സഹായം, സൗജന്യ കൗണ്‍സലിംഗ്, സൗജന്യ വൈദഗ്ധ്യ പരിശീലനം, ആള്‍ ലേഡീസ് ലീഗ് എന്ന പേരില്‍ അയ്യായിരത്തോളം സ്ത്രീകളുടെ നെറ്റ്വര്‍ക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവര്‍ക്ക് ബിസിനസ് വളര്‍ത്താനും തൊഴില്‍ സാധ്യമാക്കാനുമുള്ള നടപടികള്‍ തുടങ്ങിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് നിര്‍മലയെ ഡോക്ടറേറ്റിന് അര്‍ഹയായത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!