

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സെപ്തംബര്‍ ഒന്നിന് ദുഖാന്‍ സിക്രീത്ത് ഗള്‍ഫാര്‍ ഓഫിസില്‍ നടക്കും. ഖത്തര്‍ റെഡ് ക്രസന്റ് വര്‍ക്കേഴ്‌സ് ഹെല്‍ത്ത് സെന്ററിന് എതിര്‍വശത്താണ് ഗള്‍ഫാര്‍ ഓഫിസ് സിക്രീത്ത് സ്ഥിതി ചെയ്യുന്നത്.

രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെയാണ് സേവനം ലഭ്യമാവുക. പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സര്‍വീസുകള്‍ സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പില്‍ ലഭ്യമാകും. ദുഖാന്‍ പ്രദേശത്തുള്ളവര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി എത്തിച്ചേരുന്നവര്‍ എല്ലാ രേഖകളുടേയും ഫോട്ടോകോപ്പികള്‍ കയ്യില്‍ കരുതേണ്ടതാണ്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കാന്‍ രാവിലെ എട്ടു മണി മുതല്‍ സേവനം ലഭിക്കുന്നതാണ്.
ക്യാമ്പില്‍ തൊഴില്‍ പ്രശ്‌നങ്ങളും അവതരിപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

