Connect with us

Featured

മയക്കുമരുന്ന് കടത്തല്‍; ഇന്ത്യന്‍ എംബസി അവബോധ സെമിനാര്‍ ചൊവ്വാഴ്ച

Published

on


ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ ഖത്തറില്‍ നിരോധിക്കപ്പെട്ടതോ നിയന്ത്രിച്ചതോ ആയ ഇനങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ വെബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 10ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് വെബ്‌സ്എക്‌സ് മീറ്റിംഗ് ആപ്ലിക്കേഷനിലൂടെ വെബിനാര്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ അറിഞ്ഞോ അറിയാതെയോ മയക്കു മരുന്ന് ഉള്‍പ്പെടെയുള്ള നിയന്ത്രിത വസ്തുക്കള്‍ കൊണ്ടുവരുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്. നാടുകടത്തല്‍ മുതല്‍ ജീവപര്യന്തം വരെ കഠിനമായ ശിക്ഷകള്‍ ലഭിക്കുന്ന കുറ്റമാണ് ഇത്.

ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാനും വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ കേസുകളുടെ എണ്ണം കുറക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് വിവരങ്ങള്‍ ലഭ്യമാക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം.

മീറ്റിംഗില്‍ പങ്കെടുക്കാന്‍ https://eoi-q.webex.com/eoi-q/j.php?MTID=m6a30ac015df42a7e7f8d9463c0a3fbe2

മീറ്റിംഗ് നമ്പര്‍ (ആക്‌സസ് കോഡ്): 2377 393 7772
മീറ്റിംഗ് പാസ്‌വേര്‍ഡ്: GVxwMqUr433 (48996787 when dialing from a video system)


error: Content is protected !!