Community
പ്രവാചക സ്മരണകളുയര്‍ത്തി മലര്‍വാടി മത്സരങ്ങള്‍

ദോഹ: പ്രവാചക സ്മരണകളുണര്‍ത്തുന്ന റബീഉല്‍ അവ്വല്‍ മാസത്തോടനുബന്ധിച്ച് മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.


ബഡ്സ്, കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍ എന്നീ നാലു വിഭാഗങ്ങളിലായി നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരങ്ങളിലെ വിജയികള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തില്‍: പ്രവാചക മദ്ഹ് ഗാനം- സബ് ജൂനിയര്‍: ഫാത്തിമ ഹനിന്‍ അര്‍ഷാദ്, മുഹമ്മദ് ഇസ്ഹാന്‍ ഷമീര്‍, മിന്‍ഹ മറിയം; പ്രവാചക മദ്ഹ് ഗാനം- ജൂനിയര്‍ വിഭാഗം: ഐഷ അല്‍ ഹസനി, മിന്‍ഹ, സിബ സെറിന്‍ ഷഫാഹ്, പ്രസംഗം- ജൂനിയര്‍: മിന്‍ഹ, ഇഹ്സാന്‍ മുഹമ്മദ് മിന്‍സു, ഇസ്മായില്‍ മുഹമ്മദ് മിന്‍സു, കഥ പറച്ചില്‍- കിഡ്സ്: അമീര്‍ ഹസ്സന്‍, ആസിയ അല്‍ ഹസനി, ആമിന നിയാസ്, കഥ പറച്ചില്‍- സബ് ജൂനിയര്‍: ഫാത്തിമ ഹനിന്‍ അര്‍ഷാദ്, ലെന ഷഫീഖ്, ആയിഷ നിയാസ്, കളറിംഗ്- കിഡ്സ്: അലാ സൈനബ്, സാറ നദീര്‍, ആസിയ അല്‍ ഹസനി; കളറിംഗ്- ബഡ്സ്: നുഹ അജ്മല്‍, ഹാസിം ഹംദി, മെഹ്സ ഷാജിദ്.


വിജയികള്‍ക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ്, സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം, വിമണ്‍ ഇന്ത്യ റയ്യാന്‍ സോണല്‍ സെക്രട്ടറി സൈനബ അബ്ദുല്‍ ജലീല്‍, റഫീഖ് തങ്ങള്‍, ഷമീര്‍ മണലില്‍, മുഹമ്മദ് നിസാര്‍, മലര്‍വാടി ഭാരവാഹികളായ ശബാന ഷാഫി, ഫസീല ഷിബിലി, സമീന ആസിഫ്, ജാസ്മിന്‍ ഹാരിസ്, സലീന ബാബു, ദാന മുഹ്യുദ്ധീന്‍, റുബി കലാം, ഹന സലാഹുദ്ധീന്‍, ഫസീല നയീം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


