Community
അക്കരയിക്കരെ പൊന്നോണമായി ആഗോളവാര്‍ത്ത ഓണപ്പതിപ്പ്
ദോഹ: ഓണത്തിന് ഭക്ഷണ വിഭവങ്ങള്‍ മാത്രമല്ല ഞങ്ങളുടെ സാഹിത്യ വിഭവങ്ങള്‍ കൂടി കൂട്ടിനുണ്ട്. തിരുവോണ നാളില്‍ ആഗോളവാര്‍ത്തയുടെ ഓണം പ്രത്യേക പതിപ്പ് അക്കരയിക്കരെ പൊന്നോണം പുറത്തിറങ്ങി.
ചലച്ചിത്ര താരം ഗായത്രി സുരേഷ്, പുരസ്‌കാര ജേത്രികളായ എഴുത്തുകാരായ ഷീലാ ടോമി, ഫാത്തി സലീം, ഷമിന ഹിഷാം എന്നിവരെ കൂടാതെ എസ് എ എം ബഷീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, യൂസുഫ് അന്‍സാരി, അഹമ്മദ് തൂണേരി, അഷ്‌റഫ് മടിയാരി എന്നിവരാണ് മറ്റ് എഴുത്തുകാര്‍. അഷറഫ് മടിയാരിയുടെ കഥയും പരീതുപിള്ള ആലുവയുടെ കവിതയും ഓണപ്പതിപ്പിന് മാറ്റുകൂട്ടുന്നു.
വല്ലി, ആ നദിയോട് പേര് ചോദിക്കരുത് എന്നീ നോവലുകളെ കുറിച്ചാണ് ഷീലാ ടോമി സംസാരിക്കുന്നത്. ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന ആദ്യ നോവലിലൂടെ ശ്രദ്ധേയയാ ഫാത്തി സലീമും ഊദ് എന്ന പ്രഥമ കൃതിയിലൂടെ ഡി സി പുരസ്‌ക്കാരം നേടിയ ഷമിന ഹിഷാമും തങ്ങളുടെ എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നു.
യു എ ഇയിലെ പ്രവാസ ജീവിതത്തിനിടയില്‍ വാരാന്തങ്ങളില്‍ മാത്രം ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ഫിലിം ദേരാ ഡയറീസ് പുറത്തിറക്കിയ കഥ പറയുന്ന നിര്‍മാതാവ് മധു കറുവത്തും സംവിധായകന്‍ മുഷ്ത്താഖ് റഹ്മാനും ഏത് സാഹചര്യങ്ങളിലും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തങ്ങളുടെ രണ്ടാം സിനിമയായ അഭിരാമിയെ കുറിച്ചും അവര്‍ സംസാരിക്കുന്നു.
ചലച്ചിത്ര താരം ഗായത്രി സുരേഷ് തന്റെ ആദ്യ ചിത്രമായ ജമ്‌നാപ്യാരി മുതല്‍ റിലീസ് ചെയ്യാനിരിക്കുന്ന അഭിരാമി വരെയുള്ള സിനിമാ യാത്രകളെ കുറിച്ച് വായനക്കാര്‍ക്കു മുമ്പില്‍ മനസ്സു തുറക്കുന്നു ഓണപ്പതിപ്പില്‍.
ആഗോളവാര്‍ത്ത ഓണപ്പതിപ്പ് അക്കരയിക്കരെ പൊന്നോണം ഓണ്‍ലൈനായി വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക: