

ദോഹ: എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം എ കാറ്റഗറിയില്‍ റിയാസ്, സനാഹ് എന്നിവരും ബി കാറ്റഗറിയില്‍ പ്രജിന്‍, ബാസിത്ത് എന്നിവരുമടങ്ങുന്ന ടീം തിരൂര്‍ ജേതാക്കളായി.

പുരുഷവിഭാഗം എ കാറ്റഗറിയില്‍ ഖലീല്‍, ജിജോ എന്നിവരും ബി കാറ്റഗറിയില്‍ മാസ്റ്റേഴ്‌സ് ആലപ്പുഴയുടെ രാഹുല്‍, ബിനീഷ് എന്നിവരുമാണ് രണ്ടാം സ്ഥാനം നേടിയത്.

വനിതാ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഫോക്കസ് ലേഡീസിന്റെ നഹാന ഫാത്തിമയും ഇര്‍ഫാന പര്‍വീനും ജേതാക്കളായപ്പോള്‍ ക്യൂന്‍ ആലപ്പിയുടെ ഫ്‌ലീഷ്യ ജോണി, നെസ്ലി അബൂബക്കര്‍ എന്നിവര്‍ രണ്ടാം സ്ഥാനം നേടി.
പുരുഷ വിഭാഗം എ കാറ്റഗറിയില്‍ എട്ടും ബി കാറ്റഗറിയില്‍ ഇരുപത്തിയഞ്ചും വനിതാ വിഭാഗത്തില്‍ പതിനഞ്ച് ടീമുകളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡൈനാമിക്ക് ഫെസിലിറ്റിയില്‍ നടന്ന മത്സരങ്ങള്‍ക്ക് മലയാളി സമ്മേളനം സ്‌പോര്‍ട്‌സ് വിഭാഗം നേതൃത്വം നല്‍കി.

