ഹജ്ജ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കും

Web Desk
1 Min Read

ദോഹ: വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമികകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ 2023 സെപ്റ്റംബര്‍ 20 ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. hajj.gov.qa വെബ്സൈറ്റ് വഴിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ കാലയളവ് ഒരു മാസം മുഴുവന്‍ നീണ്ടുനില്‍ക്കും, 2023 ഒക്ടോബര്‍ 20ന് അവസാനിക്കും.

നവംബറില്‍ ഇലക്ട്രോണിക് സോര്‍ട്ടിംഗും അംഗീകാര പ്രക്രിയകളും ആരംഭിക്കും. ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് (ഹംലത്ത്) സൗദി കമ്പനികളുമായുള്ള കരാര്‍ അന്തിമമാക്കാനും തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വര്‍ധിപ്പിക്കാനും അനുവദിക്കുന്നതിനാണ് രജിസ്‌ട്രേഷന്റെ നേരത്തെയുള്ള പ്രഖ്യാപനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗദി അധികൃതര്‍ അനുവദിച്ച ഹജ്ജ് ക്വാട്ട ഖത്തറിന്് 4,400 തീര്‍ഥാടകരാണ്. ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി എല്ലാവര്‍ക്കും റജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ്ഖത്തറി പൗരനാണെങ്കില്‍ കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം. അഞ്ച് കൂട്ടാളികളെ ചേര്‍ക്കാനുള്ള സാധ്യതയുണ്ട്.

- Advertisement -
Ad image

അതേസമയം കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള ഗള്‍ഫ് പൗരന് ഒരു കൂട്ടാളിയെ മാത്രം ഉള്‍പ്പെടുത്താനുള്ള ഓപ്ഷനുണ്ട്. കൂടാതെ, അവര്‍ക്ക് ഒരു ഖത്തറി ഐ ഡി നമ്പര്‍ ഉണ്ടായിരിക്കണം.

താമസക്കാര്‍ കുറഞ്ഞത് 40 വയസ്സ് പ്രായമുള്ളവരായിരിക്കണം കൂടാതെ 10 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ രാജ്യത്ത് ഒരു റെസിഡന്‍സി നിലനിര്‍ത്തിയിരിക്കണം. ഒരു കൂട്ടാളിയെ മാത്രം ചേര്‍ക്കാന്‍ അവര്‍ക്ക് അനുവാദമുണ്ട്.

ഹജ്ജ് സീസണില്‍ വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ട അനുവദിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ജൂണ്‍ 30ന് അറിയിച്ചിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!