

ദോഹ: കണ്ണൂര്‍ എ ഡി എമ്മിന്റെ മരണത്തിന് കാരണക്കാരിയായ സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍
ഏറാമല കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിലേക്ക് നയിച്ച സി പി എമ്മിലെ അതേ ശക്തികളുടെ പിന്തുടര്‍ച്ചക്കാരാണ് എ ഡി എമ്മിന്റേയും മരണത്തിന് ഉത്തരവാദിയെന്ന് സമീര്‍ പറഞ്ഞു.

വിളിക്കാത്ത യാത്രയപ്പ് യോഗത്തില്‍ വലിഞ്ഞ് കേറിവന്ന് ആക്ഷേപിച്ച നടപടി ആസൂത്രിതമാണ്. സി പി എം ഭരണത്തില്‍ ഇംഗീതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ പലതരത്തിലും പീഡിപ്പിക്കുന്ന നേതാക്കളുടെ ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എ ഡി എം നവീന്‍ ബാബുവിന്റെ ദാരുണമായ ആത്മഹത്യ.
