സുസ്ഥിര വികസന ലക്ഷ്യ ഉച്ചകോടിയിലെ ഖത്തര്‍ സംഘത്തെ പ്രധാനമന്ത്രി നയിക്കും

Web Desk
1 Min Read

ദോഹ: ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്നിലെ ജനറല്‍ അസംബ്ലി 78-ാം സെഷനിലെ സുസ്ഥിര വികസന ലക്ഷ്യ ഉച്ചകോടിയുടെ ഖത്തര്‍ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി നയിക്കും. പ്രമേയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി യു എന്നില്‍ പ്രസ്താവന നടത്തുമെന്ന് യു എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി പറഞ്ഞു.

city exchange

സെപ്തംബര്‍ 18, 19 തിയ്യതികളിലാണ് ഉച്ചകോടി. അയര്‍ലന്റിന്റെ സ്ഥിരം പ്രതിനിധിയോടൊപ്പം അന്തര്‍ഗവണ്‍മെന്റ്് ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ പങ്കെടുക്കുന്നത് തനിക്ക് വലിയ അംഗീകാരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര വികസന ലക്ഷ്യ ഉച്ചകോടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതില്‍ ഖത്തര്‍ നിരന്തരം മികച്ച പങ്ക്് വഹിക്കുന്നതായി ശൈഖ ആലിയ അടിവരയിട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!