ജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന് ഹജ്ജ് വഴിയൊരുക്കും: ഹജ്ജ് ക്യാംപ്

Web Desk
1 Min Read

കൊടുങ്ങല്ലൂര്‍: പരിശുദ്ധ ഹജ്ജ് കര്‍മ്മം മാനവ സമൂഹത്തെ ഒന്നായി കാണുവാനും ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യരെല്ലാവരും ഒന്നാണ് എന്ന ബോധം നിലനിര്‍ത്തുന്നതിനും അത് ജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നും കൊടുങ്ങല്ലൂര്‍ ഇസ്ലാഹി സെന്ററില്‍ അല്‍മനാര്‍ ഹജ്ജ്- ഉംറ സെല്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു.

city exchange

സജ്ജാദ് ഫാറൂഖി, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പഠന സെഷന്‍ അവതരിപ്പിച്ചു. എം അഹമ്മദ് കുട്ടി മദനി രചിച്ച ഹജ്ജും ഉംറയും എന്ന പുസ്തകത്തിന്റെ പ്രകാശനം എഞ്ചിനിയര്‍ ഇ എ അബ്ദുല്ല സാഹിബിന് നല്‍കി ഇസ്ലാഹി ട്രസ്റ്റ് ചെയര്‍മാന്‍ പി കെ അബ്ദുല്‍ ജബ്ബാര്‍ മണപ്പാട്ട് നിര്‍വ്വഹിച്ചു.

അല്‍മനാര്‍ ഇന്‍ചാര്‍ജ് ഷാനവാസ്, കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സിറാജ് മദനി, ഇസ്‌ലാഹി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി കെ റഹ്‌മത്തലി, കെ എന്‍ എം മര്‍കസുദ്ദഅവ മണ്ഡലം ഭാരവാഹികളായ കെ ഐ അബ്ദുസ്സലാം, കെ എം ഹുസൈന്‍, വി എച്ച് ഇസ്ഹാഖ് ബുസ്താനി, മുഹമ്മദ് ഹബീബ്, മുഹമ്മദ് ബാബു പടിയത്ത്, ഐ എസ് എം ജില്ലാ ഭാരവാഹികളായ കെ യു ഇബ്രാഹിം കുട്ടി, ഹാരിസ് പി എച്ച്, എം ജി എം ജില്ലാ സെക്രട്ടറി ഹാജറ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!