സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: പ്രഖ്യാപനം സംഗമം ബുധനാഴ്ച

Web Desk
0 Min Read

തൃശൂര്‍: എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന സീറതുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനം ബുധനാഴ്ച തൃശൂരില്‍ നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാത്ത് ജില്ല പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

city exchange

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പ്രഖ്യാപനം നടത്തും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് നിസാമുദ്ധീന്‍ ഫാളിലി, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍, കെ ബി ബഷീര്‍ എന്നിവര്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!