കൊച്ചി വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം

Web Desk
1 Min Read

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥിരസ്വഭാവത്തോടെ ജോലി ചെയ്യുന്ന മുഴുവന്‍ കരാര്‍ ജീവനക്കാരെയും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ തൊഴില്‍ വകുപ്പ് അനുശാസിക്കുന്ന പുതുക്കിയ സേവന- വേതന വ്യവസ്ഥകളും തൊഴില്‍ സുരക്ഷയും ഉറപ്പാക്കണമെന്ന് സിവില്‍ എവിയേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് സെന്‍ട്രല്‍ കമ്മിറ്റി നേതൃയോഗം സിയാലിനോട് അഭ്യര്‍ഥിച്ചു.

city exchange

മുന്‍കാലങ്ങളില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള പെട്ടിക്കട തൊഴിലാളികളുടെ മിനിമം വേതനം ഈ വിഭാഗം തൊഴിലാളികള്‍ക്ക് നിര്‍ബന്ധിച്ചു നല്‍കി സിയാല്‍ ഇവരെ കബിളിപ്പിക്കുകയായിരുന്നെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്ര തൊഴില്‍ നിയമം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മെയ് 21-ന് തൊഴിലാളികള്‍ ‘വഞ്ചനാ ദിനമായി ആചരിക്കുവാനും തീരുമാനിച്ചു.

ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം വി പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ഷിജോ തച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ ടി കുഞ്ഞുമോന്‍, ജീമോന്‍ കയ്യാല, ആന്റണി ജോര്‍ജ്, റോബിന്‍ ജോര്‍ജ്, ഉമാ ദാസന്‍, ഉഷ ബോബന്‍, സജീവ് പി എസ്, ഗീത ബാബു, വിജിത സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!