കെ എം സി സി ഖത്തര്‍ മാര്‍ച്ച് പാസ്റ്റും വിവിധ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസും ഏഷ്യന്‍ ടൗണില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായികദിനാഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

ഐ ബി എന്‍ അജ്യാന്‍ ഗ്രൂപ്പുമായി സഹകരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്‍വശത്തെ ഗ്രൗണ്ടിലാണ് പരിപാടി ംഘടിപ്പിച്ചിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, സാംസ്‌കാരിക സംഘടന നേതാക്കള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സംരംഭക പ്രമുഖര്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

ദേശീയ കായിക ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചും ഇന്ത്യ- അറബ് ബന്ധങ്ങളെ പ്രതീകവല്‍ക്കരിച്ചും ആരോഗ്യ പരിപാലനം, കായികക്ഷമത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മാര്‍ച്ച് പാസ്റ്റില്‍ വിവിധ ജില്ലാ കമ്മിറ്റികളുടെ കീഴില്‍ പ്രവര്‍ത്തകര്‍ അണിനിരക്കും.

വിദ്യാര്‍ഥി വിഭാഗം സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട്, ത്രോ ബോള്‍, ബലൂണ്‍ ഗെയിംസ്, ടഗ് ഓഫ് വാര്‍, ഹുല്ല ഹൂപ്പ്, സ്‌കേറ്റിങ്, മുതിര്‍ന്നവരുടെ വോളിബാള്‍, പ്രദര്‍ശന വടംവലി, സ്ത്രീകളുടെ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ്, മെഡിക്കല്‍ വിങ് ഒരുക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ സെഷന്‍, മാര്‍ഷല്‍ ആര്‍ട്‌സ് പ്രദര്‍ശനം, ശാരീരിക ക്ഷമതക്ക് സഹായിക്കുന്ന ഫിറ്റ്‌നസ് ട്രെയിനിങ് സെഷന്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

- Advertisement -
Ad image

രാവിലെ 6.30 മുതല്‍ 1 മണി വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 9 മണിക്കാണ് മാര്‍ച്ച് പാസ്റ്റ് നടക്കുക. കെ എം സി സി ഖത്തര്‍ സംസ്ഥാന നേതാക്കള്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!