
റിയാദ്: സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ ഇറാന്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 10 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ചേര്‍ന്നായിരുന്നു ആക്രമണമെന്ന് യു എസ്- സൗദി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ യു എസിന്റെ റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും പെന്റഗണ്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെയും ഇറാന്‍ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ ആക്രമണം നടത്തി യു എസിന്റെ അഞ്ച് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിരുന്നു. ഇതിനിടെ, റിയാദിനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ സൗദി പ്രതിരോധ സംവിധാനം വഴിയില്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
