

ദോഹ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ സുധാ കുര്യന്‍, ദോഹ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഗീവര്‍ഗ്ഗീസ് അബ്രഹാം, മതപണ്ഡിതന്‍ മജീദ് ഹുദവി എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമടക്കം സമൂഹത്തിന്റെ നാനാതുറയിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു.

ഒ ഐ സി സി ഇന്‍കാസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അജാത് അബ്രഹാമ അധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

അനുസ്മരണ സമ്മേളനം ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

സല്‍വ റോഡിലെ അതലന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ പി സി സി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ സുധാ കുര്യന്‍ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.
ആര്‍ദ്രതയുള്ള ഹൃദയത്തിലെ കനിവും കാരുണ്യവും മനുഷ്യസ്‌നേഹവും കുടികൊള്ളുകയുള്ളുവെന്നും അങ്ങിനെയുള്ള ഹൃദയങ്ങളില്‍ നിന്നും എന്നും നന്മയുടെ പ്രകാശവും മനുഷ്യസ്‌നേഹവും മാത്രമേ പുറത്തേക്ക് വരുകയുള്ളുവെന്നും അതായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും സുധാ കുര്യന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങളും രീതികളും അടുത്തറിഞ്ഞതിലൂടെ തന്നിലെ പൊതു പ്രവര്‍ത്തകയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞെന്നും എല്ലാ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കണമെന്നും സുധാകുര്യന്‍ ചൂണ്ടിക്കാട്ടി.
കുടുബസ്‌നേഹം, മനുഷ്യസ്‌നേഹം, ദേശ സ്‌നേഹം ഈ മൂന്നുഘടകങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തിന് മകുടം ചാര്‍ത്തുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് എല്ലാ മനുഷ്യരേയും ഒരേരീതിയില്‍ കരുതാനും കാണാനും കഴിഞ്ഞതെന്ന് ദോഹ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. ഗീവര്‍ഗ്ഗീസ് എബ്രഹാം അനുസ്മരണ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും മാത്രം സംഭവിക്കുന്ന അത്ഭുതകരമായ സവിശേഷതകളോടെ അപൂര്‍വ്വമായി ജന്മംകൊള്ളുന്ന വ്യക്തിത്വങ്ങളാണ് മഹത് വ്യക്തിത്വങ്ങളെന്നും മനുഷ്യ സ്‌നേഹിയായ ഉമ്മന്‍ ചാണ്ടി നൂറ്റാണ്ടുകണ്ട മഹത് ജന്മമാണെന്ന് മത പണ്ഡിതനും വാഗ്മിയുമായ മജീദ് ഹുദവി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി വീടില്ലാത്ത വിധവയും നിര്‍ധനയുമായ ഷീജ ഷാജി എന്ന യുവതിക്ക് സ്വന്തമായി ഒരു വീട് വച്ചു നല്കുമെന്ന് വൈസ് പ്രസിഡണ്ട് നവീന്‍ കുര്യന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയംഗവുമായ ജോണ്‍ ഗില്‍ബര്‍ട്ട്, കെ ബി എഫ് പ്രസിഡണ്ട് അജി കുര്യാക്കോസ്, കോട്ടയം അക്ഷര നഗരിയുടെ സെക്രട്ടറി ജെസ്സില്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ജോമോന്‍ ജോസഫ്, സെക്രട്ടറി ഷംസുദ്ധീന്‍ ഇസ്മയില്‍, നൗഷാദ് ടി കെ, യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മനര്‍, ഗ്ലോബല്‍ കമ്മിറ്റിയംഗം നാസര്‍ വടക്കേകാട്, ജില്ലാ പ്രസിഡണ്ടുമാരായ ഷെമീര്‍ മട്ടന്നൂര്‍, ഹരികുമാര്‍, ആല്‍ബര്‍ട്ട്, ഷഹീന്‍ മജീദ്, ബെന്നറ്റ്, ഹാഷിം അപ്‌സര, സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാകമ്മിറ്റി നേതാക്കളായ നിയാസ് ചെരിപ്പേത്ത്, മുജീബ് വലിയകത്ത്, പിയാസ്, രെന്‍ജു, സലീം ഇടശ്ശേരി, നവാസ്, ഷിന്‍സ്, ബിബിന്‍ മാത്യു
തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
സമ്മേളനത്തില്‍ ബിജു പുത്തന്‍ പുരയില്‍ സ്വാഗതവും യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി നവീന്‍ കുര്യന്‍ നന്ദിയും പറഞ്ഞു.

