

ദോഹ: നവഭാരത ശില്പിയും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാമത് രക്ത്വസാക്ഷിത്വ ദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണയോഗത്തില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ആധുനിക ഇന്ത്യക്ക് അടിത്തറ പാകിയത് രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങള്‍ ആയിരുന്നുവെന്നും ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ഭരണകാലം ഇന്ത്യയുടെ ശാസ്ത്ര സങ്കേതിക മുന്നേറ്റത്തിന് ആക്കം കൂട്ടിയതായും തുവാരിക്കല്‍ പറഞ്ഞു.

കെ വി ബോബന്‍, ഇന്‍കാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് നന്നം മുക്ക്, ഇന്‍കാസ് യൂത്ത് വിംഗ് പ്രസിഡണ്ട് ദീപക് സി ജെ, വനിതാ വിംഗ് ട്രഷറര്‍ അനൂജ റോബിന്‍ എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു. ഇന്‍കാസ് സെക്രട്ടറി ഷിജു കുര്യാക്കോസ് ചടങ്ങില്‍ നന്ദി പറഞ്ഞു.
