Business
മൈ കിച്ചന്‍ ഫെസ്റ്റ് പ്രമോഷനുമായി സഫാരി
ദോഹ: നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ അണിനിരത്തി വിവിധ മോഡലുകളുടെ കുക്കിംഗ് സെറ്റുകള്‍, പ്രഷര്‍ കുക്കറുകള്‍, ഡിന്നര്‍ സെറ്റുകള്‍, ഗൃഹോപകരണങ്ങള്‍ ഹൗസ് കീപ്പിംഗ് ഉപകരണങ്ങള്‍ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ ആധുനിക കിച്ചണ്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കി വിപുലമായ രീതിയില്‍ മൈ കിച്ചണ്‍ ഫെസ്റ്റുമായി സഫാരി.

ഈ പ്രമോഷന്റെ ഏറ്റവും വലിയ ആകര്‍ഷണം സഫാരി ബൈ ആന്‍ഡ് വിന്‍ പ്രമോഷന്‍ ആണ്. റോയല്‍ ഫോര്‍ഡ്, പ്രസ്റ്റീജ്, ഹോം വേ, പാനസോണിക്, ക്ലിക്ക് ഓണ്‍, സാംസങ്, ലുമിനാര്‍ക്, ടിഫാല്‍, കിച്ചന്‍ മെയ്ഡ് തുടങ്ങിയ തെരഞ്ഞെടുത്ത മുപ്പതോളം പ്രമുഖ ബ്രാന്‍ഡുകളുടെ കിച്ചന്‍ വെയര്‍, ടേബിള്‍ വെയര്‍, ഗ്ലാസ് വെയര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ലൗണ്ടറി ഉത്പന്നങ്ങള്‍, ഗാര്‍ഡന്‍ ഉത്പന്നങ്ങള്‍, ഔട്ട് ഡോര്‍ ഉത്പന്നങ്ങള്‍, കാര്‍ കെയര്‍, ഡി ഐ വൈ, കൂടാതെ ഫുഡ് പ്രാസസറുകള്‍, വാക്വം ക്ലീനറുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, നിരവധി ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഹോം അപ്ലയന്‍സ് ഉത്പന്നങ്ങള്‍ എന്നിവ 50 റിയാലിന് വാങ്ങുമ്പോള്‍ അന്‍പതിനായിരം റിയാല്‍ വരെ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരമാണ് പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് സഫാരി ഒരുക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനം അയ്യായിരം റിയാല്‍ വീതം രണ്ടു പേര്‍ക്ക്, രണ്ടാം സമ്മാനം രണ്ടായിരം റിയാല്‍ വീതം പത്തു പേര്‍ക്കും മൂന്നാം സമ്മാനം ആയിരം റിയാല്‍ വീതം ഇരുപതു പേര്‍ക്കും കൂടാതെ ഒട്ടനവധി സമ്മാനങ്ങളുമാണ് മാര്‍ച്ച് ആറു മുതല്‍ ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ഒരുക്കിയിരിയ്ക്കുന്നത്. അബു ഹമൂറിലെ സഫാരി മാളില്‍ മെയ് അഞ്ചിനാണ് റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുക.
റീട്ടെയില്‍ രംഗത്തെ കച്ചവട താത്പര്യങ്ങള്‍ക്കതീതമായി ഉപഭോക്തൃ താത്പര്യങ്ങള്‍ക്കു ഊന്നല്‍ നല്‍കി വിവിധ പ്രമോഷനുകളും ഓഫറുകളും അവതരിപ്പിക്കുന്ന സഫാരിക്ക്
ഈ പ്രമോഷനിലൂടെയും അതേ പുതുമ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നു സഫാരി ഉപഭോക്താക്കള്‍ നിസംശയം അഭിപ്രായപ്പെടുന്നു.
റമദാന്‍ വ്രതാരംഭത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തറിലെ ജനങ്ങള്‍ക്കായി സഫാരി ഒരുക്കിയ മൈ കിച്ചന്‍ ഫെസ്റ്റ് പ്രമോഷന്‍ പുണ്യ റമദാനെ വരവേല്‍ക്കുന്നതിനായി വരുന്ന വന്‍ പ്രമോഷനുകളുടെയും സമ്മാനങ്ങളുടെയും മുന്നോടി മാത്രം ആണ്. പലചരക്കു സാധനങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, ഐ ടി
തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷമായ വിലയില്‍ സഫാരി ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്
കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. ഈ മെഗാ പ്രമോഷന്‍ സഫാരിയുടെ ഏതൊരു ഔട്‌ലെറ്റില്‍ നിന്നും അമ്പതു റിയാലിന് പര്‍ച്ചേ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



