

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. മാര്‍ച്ച് 8, 9, 10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പ്രചരണാര്‍ഥമാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. 75-ാം വാര്‍ഷികത്തിന്റെ പ്രതീകാത്മകമായി 75 ഹരിത ചന്ദ്രാങ്കിത പതാകയുമേന്തി 75ലധികം തൂവെള്ള വസ്ത്രധാരികളായ മുസ്‌ലിം ലീഗ് നേതാക്കളുടെയും അത്രത്തോളം മുസ്ലിം ലീഗിന്റെ കര്‍മ്മ ഭടന്മാരും അണിനിരന്ന വിളംബര ജാഥ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട് വടക്കുമ്പാട് സെന്റര്‍ തെക്കെ കൊവ്വല്‍ ഉസ്മാന്‍ പള്ളി മുക്കു വഴി പുന്നക്കടവ് പാല പരിസരം താണ്ടി തിരിച്ചെത്തി.

കെ കെ അശ്റഫ്, പി എം ലത്തീഫ്, കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, അഫ്‌സല്‍ രാമന്തളി, കെ വി അബൂബക്കര്‍, യു അബ്ദുല്‍ റഹ്മാന്‍, എം അബ്ദുല്‍ നസീര്‍, പി ഹമീദ് മാസ്റ്റര്‍, പി അബ്ദുല്‍ ജബ്ബാര്‍, പി പി സുലൈമാന്‍ ഹാജി നേതൃത്വം നല്‍കി.

പി പി മുഹമ്മദലി ഹാജി, മുണ്ടക്കാല്‍ ഇബ്രാഹിം, ഒ എം അബ്ദുല്‍ സലാം, മോണങ്ങാട്ട് മൊയ്തു, നസീര്‍ രാമന്തളി, കോച്ചന്‍ അബ്ദുല്ല, പി എസ് ഷാനിദ്, എം സി റിയാസ്, പി കെ മഹമൂദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

