

പയ്യന്നൂര്‍: ജീവിതത്തിലുടനീളം വിശുദ്ധി പുലര്‍ത്തിക്കൊണ്ട് സ്‌നേഹവും ആര്‍ദ്രതയും കാത്തുസൂക്ഷിച്ച മഹാനായിരുന്നു സൂഫി വര്യനും പണ്ഡിതനുമായ മാണിയൂര്‍ അഹമദ് മുസ്ല്യര്‍ എന്ന് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍.
രാമന്തളി ശാഖാ എസ് വൈ എസ് കമ്മിറ്റി സംഘടിപ്പിച്ച മാണിയൂര്‍ ഉസ്താദ് അനുസ്മരണ- പ്രാര്‍ഥന സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് കെ കെ സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അബ്ദുല്ല ഫൈസി മാണിയൂര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഉസ്മാന്‍ കരപ്പാത്ത്, സെക്രട്ടറി കെ വി അബൂബക്കര്‍, രാമന്തളി മഹല്ല് ഖത്തീബ് ഫൈസല്‍ ഹുദവി, അസിസ്റ്റന്റ് ഖതീബ് ഇബ്രാഹിം മദനി, എസ് വൈ എസ് പയ്യന്നൂര്‍ ഏരിയ പ്രസിഡന്റ് എസ് കെ പി ഖാദര്‍ഹാജി, അബ്ദുറഷീദ് സഹദി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, അബ്ദുല്ല അസ്ഹരി, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, പി എം ലത്തീഫ്, ഇ അബൂബക്കര്‍, യു അബ്ദുറഹിമാന്‍, കോച്ചന്‍ അബ്ദുല്ല, അഫ്‌സല്‍ രാമന്തളി, അഡ്വ. പി കെ ഷബീര്‍, പി കെ ഫസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
