വടംവലി മത്സരം അരങ്ങേറി

Web Desk
1 Min Read

ദോഹ: ഒരുമ കല്‍പകഞ്ചേരി ഖത്തര്‍ ചാപ്റ്ററും ഖത്തര്‍ ഇന്ത്യന്‍ ടഗ് ഓഫ് വാര്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം ഖത്തര്‍ ഫൗണ്ടേഷന്‍ അല്‍ റയ്യാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറി.

city exchange

ഖത്തറിലെ പ്രമുഖ പുരുഷ- വനിതാ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ദോഹ വാരിയേഴ്‌സും വനിതാ വിഭാഗത്തില്‍ സ്‌പോട്ടീവ് ഗ്രിപ്‌റ്റേഴ്‌സും ജേതാക്കളായി.

ഒരുമ കല്‍പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും സീഷോര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ പി ആസാദ് മത്സരം ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തില്‍ സാക് ഖത്തര്‍, അല്‍ റവാബി റോയല്‍സ് എന്നീ ടീമുകളും വനിതാ വിഭാഗത്തില്‍ 365 റോപ് റബല്‍സ്, ഷാര്‍പ് എന്നിവരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ വിതരണം ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഒരുമ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍ നടുവഞ്ചേരി, ശംസുദ്ദീന്‍ ചെമ്പന്‍, സാലിഹ് എ ടി എന്നിവരും ഒരുമ കല്‍പകഞ്ചേരി വടംവലി ടീം അംഗങ്ങളും മത്സരത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!