Entertainment
സൗഹൃദബന്ധങ്ങളുടെ വള്ളിക്കെട്ടിന്റെ കഥ പറയുന്ന ഏണിയുടെ ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി: ലൈറ്റ് ഹൗസ് ഫിലിംസിന്റെ ബാനറില്‍ സാം കെ തങ്കച്ചന്‍ (റെയിന്‍ബോ ഗ്രൂപ്പ്) നിര്‍മ്മിക്കുന്ന ഏണി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. പി എന്‍ മേനോന്റെ ശിഷ്യനും കലാസംവിധായകനുമായ വിഷ്ണു നെല്ലായയാണ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത്.


സിനിമയുടെ സംഭാഷണവും പ്രൊജക്ട് ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്. സിനിമയുടെ ചിത്രീകരണം ചെര്‍പ്പുളശ്ശേരി, നിലമ്പൂര്‍, കോഴിക്കോട് ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

ബാല്യകാല സുഹൃത്തുക്കള്‍ സഹപാഠികളാവുകയും വിട്ടുപിരിയാനാകാത്ത സൗഹൃദ ബന്ധങ്ങള്‍ തുടരുന്ന ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തു ചേരുകയും ചെയ്യുന്നു. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളിലൂടെ ഈ സൗഹൃദം ഒരു വള്ളിക്കെട്ടായി മാറുന്നു. ഹൊറര്‍, കോമഡി, ഫാമിലി പശ്ചാത്തലത്തില്‍ സസ്‌പെന്‍സ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം.


മലയാളത്തിലെ പ്രമുഖ താരങ്ങളായ ജയകൃഷ്ണന്‍, ശ്രീജിത്ത് രവി, സ്ഫടികം ജോര്‍ജ്ജ്, കലാഭവന്‍ നാരായണന്‍ കുട്ടി, നിസാര്‍ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, സതീഷ് ബാബു മഞ്ചേരി, ജയമോഹന്‍, സുബ്രഹ്മണ്യന്‍, ജലജ റാണി, ദീപ പ്രഹ്ലാദന്‍, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക, ബേബി ആത്മിക ആമി എന്നിവര്‍ക്കൊപ്പം പുതുമുഖ താരങ്ങളായ സ്വര്‍ഗ്ഗ സുരേഷ്, അക്ഷജ് ശിവ, ഹരികൃഷ്ണന്‍, പ്രഷീബ്,, സായി സായൂജ്, ജോ ജെയിംസ്, വൈശാഖ്, ജിബി മോള്‍, തീര്‍ത്ഥമിത്രന്‍ എന്നിവരും അഭിനയിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ശശി മണ്ണിയത്ത്, പ്രമിത കുമാരി, ഡി ഒ പി: ജോയ് ആന്റണി, ആര്‍ട്ട് ഡയറക്ടര്‍: വിഷ്ണു നെല്ലായ, എഡിറ്റര്‍: കപില്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോസ് വരാപ്പുഴ,മ്യൂസിക്: ലെനീഷ് കാരയാട്, ഗാനരചന: സത്യന്‍ കോട്ടപ്പടി, ഗായകര്‍: പി ഉണ്ണികൃഷ്ണന്‍, അഭിജിത് കൊല്ലം, നിഖില്‍ രാജ്, ശ്വേത അശോക്, ലെനീഷ്, രാജേഷ് അടിമാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് ആന്റ് അസോസിയേറ്റ് ഡയറക്ടര്‍ സത്യന്‍ ചെര്‍പ്പുളശ്ശേരി, മേക്കപ്പ്: മണികണ്ഠന്‍ മരത്താക്കര, കോസ്റ്റ്യൂമര്‍: സന്തോഷ് പഴവൂര്‍, ഫൈറ്റ് കോറിയോഗ്രഫര്‍: ബ്രൂസ്ലി രാജേഷ്, മാര്‍ക്കറ്റിങ്ങ്: ഷോബിന്‍ പുതുപ്പള്ളി, സ്റ്റില്‍സ്: പവിന്‍ തൃപ്രയാര്‍, പോസ്റ്റര്‍ ഡിസൈനര്‍: മനോജ് ഡിസൈന്‍, റിലീസ്: 9 അപ്പെക്‌സ് ഫിലിംസ്, പി ആര്‍ ഒ: എം കെ ഷെജിന്‍. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.


