സ്പാനിഷ് താരം ആന്‍ഡ്രിയ റവേര കേന്ദ്രകഥാപാത്രമാകുന്ന ‘രണ്ട് രഹസ്യങ്ങള്‍’

Web Desk
1 Min Read

കൊച്ചി: നവഗതരായ അര്‍ജ്ജുന്‍ലാല്‍, അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘രണ്ട് രഹസ്യങ്ങള്‍’ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്പാനിഷ് താരം ആന്‍ഡ്രിയ റവേര. മലയാളത്തില്‍ ആദ്യമായാണ് ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, ആര്‍ ജെ ഷാന്‍, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍. വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്‍, അജിത്കുമാര്‍ രവീന്ദ്രന്‍, സാക്കിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജോമോന്‍ തോമസ്, അബ്ദുല്‍ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ പി, നമ്രത പ്രശാന്ത്, സുമേഷ് ബി ഡബ്ല്യു ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ ആര്‍ ഹരിലാല്‍, ഉല്ലാസ് കെ യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ ടി, സംഘട്ടനം- റണ്‍ രവി, പ്രോജക്റ്റ് ഡിസൈനര്‍- അഭിജിത്ത് കെ പി, സൗണ്ട് ഡിസൈനര്‍- കരുണ്‍ പ്രസാദ്, സ്റ്റില്‍സ്- സച്ചിന്‍ രവി, ജോസഫ്, പി ആര്‍ ഒ- പി ശിവപ്രസാദ്. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!